
പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് കമൽഹാസൻ നായകനായ 'വിക്രം' (Vikram). കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിൽ റോളക്സ് എന്ന അതിഥി വേഷത്തിലെത്തി സൂര്യയും പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്നു. വില്ലന്‍ വേഷമാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ റെക്കോർഡുകൾ ഭേദിച്ച് വിക്രം പ്രദർശനം തുടരുന്നതിനിടെ റോളക്‌സിനും ചിത്രത്തിനും പ്രശംസയുമായി എത്തിയിരിക്കുകയാണ് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ(Prashanth Neel).
'ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല ഫോട്ടോഷോപ്പ് ചെയ്തുവരെ ന്യൂസ് കൊടുത്തു': വിക്രം
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ് എന്ന് പ്രശാന്ത് നീൽ ട്വീറ്റ് ചെയ്തു. സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം മനസ്സിൽ നിന്ന് പോകുന്നില്ലെന്നും പ്രശാന്ത് ട്വീറ്റ് ചെയ്തു.
'വിക്രമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുകയെന്നത് ഒരു വിരുന്ന് പോലെയാണ്. ലോകേഷ്, നിങ്ങളുടെ വർക്കിന്റെ ഒരു ആരാധകനാണ് ഞാൻ. അനിരുദ്ധ് നിങ്ങൾ ഒരു റോക്ക്സ്റ്റാർ തന്നെ. അൻപറിവിനെയോർത്ത് അഭിമാനിക്കുന്നു. റോളക്സ് ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല. സൂര്യ സാർ നിങ്ങൾ തകർത്തു',എന്നായിരുന്നു പ്രശാന്ത് നീലിന്റെ ട്വീറ്റ്. പിന്നാലെ നന്ദി അറിയിച്ച് ലോകേഷ് കനകരാജും രംഗത്തെത്തി.