
ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ പൊറ്റമല്‍ സംവിധാനം ചെയ്‍തിരിക്കുന്ന 'പ്രതി നിരപരാധിയാണോ എന്ന ചിത്രം നവംബർ 25 ന് പ്രദർശനത്തിനെത്തും. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇടവേള ബാബു, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, കണ്ണന്‍ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര, ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്, ആവണി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. ആലാപനം വിനീത് ശ്രീനിവാസന്‍, അരുണ്‍ രാജ്, സിത്താര കൃഷ്ണകുമാര്‍. എഡിറ്റിംഗ് ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷജിത്ത് തിക്കോടി, കലാസംവിധാനം രഞ്ജിത്ത് കൊതേരി, മേക്കപ്പ് സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍, പരസ്യകല ഓക്‌സിജന്‍ മീഡിയ, പശ്ചാത്തല സംഗീതം എസ് പി വെങ്കിടേഷ്, ആക്ഷന്‍ കൊറിയോഗ്രഫി ബ്രൂസ്‍ലി രാജേഷ്, നൃത്ത സംവിധാനം കുമാര്‍ ശാന്തി, വി എഫ് എക്‌സ് രാജ് മാര്‍ത്താണ്ടം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ദേവദാസ് ദേവാങ്കനം, പി ആര്‍ ഒ- എ എസ് ദിനേശ്.
ALSO READ : തിരിച്ചുവരവ് കളറാക്കാന്‍ ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ലെ ഗാനം എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ