ശ്രീനാഥ് ഭാസിയും പ്രയാഗയും എന്തിന് ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തി? അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്

Published : Oct 08, 2024, 06:43 AM ISTUpdated : Oct 08, 2024, 07:01 AM IST
ശ്രീനാഥ് ഭാസിയും പ്രയാഗയും എന്തിന് ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തി? അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്

Synopsis

സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്നും ഉടൻ വിവരങ്ങൾ ശേഖരിക്കും

കൊച്ചി : ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്നും ഉടൻ വിവരങ്ങൾ ശേഖരിക്കും.എന്തിനാണ് ഇവർ ഗുണ്ടാ നേതാവിനെ മുറിയിൽ സന്ദർശിച്ചതെന്നാണ് ചോദ്യം. ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഓംപ്രകാശിനെ ഹോട്ടൽ മുറിയിൽ താരങ്ങൾ സന്ദർശിച്ചതിന്റെ കാരണങ്ങൾ പോലീസ് അന്വേഷിച്ചു വരുകയാണ്. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.  

പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും മാത്രമല്ല, ഓം പ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തിയത് 20 പേർ, അന്വേഷണം

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും സ്വകാര്യ ഹോട്ടലിൽ നിന്നാണ് കഴിഞ്ഞ ദിവസം കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ബോൾഗാട്ടി പാലസിൽ നടന്ന അലെൻ വാക്കർ മെഗാ ഡിജെ ഷോയ്ക്ക് ലഹരി വസ്തുക്കൾ വിൽക്കാൻ ലക്ഷ്യമിട്ട് കൊച്ചിയിൽ മുറി എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ലഹരി ഉപയോഗം സംശയിക്കുന്ന തരത്തിൽ കൊക്കെയിൻ അടങ്ങിയ ബാഗ് ഇവരിൽ നിന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയിൽ താരങ്ങളെത്തിയെന്ന് ബോധ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു.  

 

 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു