'പ്രീതം'; മലയാളികളുടെ മറാത്തി ചിത്രം ആമസോൺ പ്രൈമിൽ

Published : Aug 06, 2021, 11:48 PM ISTUpdated : Aug 07, 2021, 12:23 AM IST
'പ്രീതം'; മലയാളികളുടെ മറാത്തി ചിത്രം ആമസോൺ പ്രൈമിൽ

Synopsis

കൊങ്കൺ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്‍റിക് കോമഡി ചിത്രം

മലയാളികളായ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കിയ മറാത്തി സിനിമ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ സിജോ റോക്കി സംവിധാനം ചെയ്‍ത 'പ്രീതം' എന്ന ചിത്രമാണ് പ്രൈം വീഡിയോയില്‍ റിലീസായത്. മുംബൈ മലയാളിയായ സുജിത്ത് കുറുപ്പിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. തിരക്കഥാകൃത്തും സംവിധായകനും മാത്രമല്ല ഈ മറാത്തി ചിത്രത്തിന്‍റെ നിര്‍മ്മാതാവും സംഗീത സംവിധായകനുമൊക്കെ മലയാളികളാണ്. 

കൊങ്കൺ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് പ്രീതം. പ്രണവ് റാവുറാണെ, ഉപേന്ദ്ര ലിമ്യെ, നക്ഷത്ര മധേക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിസാര്‍ഡ്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫൈസല്‍ നിഥിന്‍ സിജോ ആണ് നിര്‍മ്മാണം. സംഭാഷണം ഗണേഷ് പണ്ഡിറ്റ്. ഛായാഗ്രഹണം ഓം നാരായണ്‍. എഡിറ്റിംഗ് ജയന്ത് ജാഥര്‍. 

തിയറ്ററുകളില്‍ റിലീസ് ചെയ്‍ത ചിത്രമാണിത്. പക്ഷേ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ പൂട്ടിയതുകാരണം ഒരാഴ്ചയേ പ്രദര്‍ശിപ്പിക്കാനായുള്ളൂ. പിന്നീടാണ് ആമസോണ്‍ പ്രൈമുമായി കരാര്‍ ആയത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. 'ഫുക്രി', 'ക്യാപ്റ്റന്‍' എന്നീ സിനിമകളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ച വിശ്വജിത്ത് ആണ് പ്രീതത്തിലെയും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍
ദൈര്‍ഘ്യം ഒരു മിനിറ്റ്, 44 സെക്കന്‍ഡ്; 'ദൃശ്യം 3' കാത്തിരുന്ന അപ്ഡേറ്റ് എത്തി