
ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സാമന്ത നായികയായി എത്തിയ ചിത്രമാണ് 'മാ ഇന്റി ബംഗാരം'. ജൂൺ 19 ന്ആഗോള റിലീസായി എത്തിയ ചിത്രം ഇതിനോടകം മികച്ച കളക്ഷനാണ് ബോക്സ്ഓഫീസിൽ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് മാത്രം 50 കോടി നേട്ടം സ്വന്തമാക്കിയ ചിത്രം ആഗോള തലത്തിൽ 80 കോടിയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി സാമന്ത ചെയ്ത തയ്യാറെടുപ്പുകളെ പ്രശംസിച്ച് ചിത്രത്തിന്റെ സംവിധായിക ബി.വി. നന്ദിനി രംഗത്തെത്തിയിരിക്കുകയാണ്. ഗർഭിണിയാണെന്ന വിവരം അറിഞ്ഞിട്ടും ചില രംഗങ്ങൾ ചെയ്യാൻ സാമന്ത തയ്യാറായതിനെ കുറിച്ചാണ് സംവിധായിക പറയുന്നത്.
ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സാമന്ത ഗർഭിണിയാണെന്ന് വിവരം അറിയുന്നതെന്നും സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നെന്നും ഒരു കാർ ചേസിങ് രംഗം കൂടി അപ്പോൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നുവെന്നും സംവിധായിക പറയുന്നു.
"തസ്സദിയ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സാമന്ത താൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഭൂരിഭാഗം രംഗങ്ങളും അതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. ഏറെ ചടുലമായ നൃത്തച്ചുവടുകൾ ഉള്ളതായിരുന്നു ഗാനം. കൂടാതെ ഒരു കാർ ചേസിങ് രംഗം കൂടി അപ്പോൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു. ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നു. വേനലിലേക്ക് കടക്കുന്ന സമയമായിരുന്നതിനാൽ കടുത്ത വെയിലുള്ള സമയങ്ങളിൽ ചിത്രീകരണം ഒഴിവാക്കി. നടി തളർന്നുപോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു." ബി.വി. നന്ദിനി പറയുന്നു. ഹിന്ദുസ്ഥാൻ ടയിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബി.വി. നന്ദിനിയുടെ പ്രതികരണം.
അതേസമയം അടുത്തിടെയായിരുന്നു സംവിധായകൻ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം. നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2017ലായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. 2021ലാണ് നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ