J C Daniel Foundation Award : ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് സമ്മാനിച്ചു, സെല്‍ഫിയെടുത്ത് നവ്യാ നായര്‍

Web Desk   | Asianet News
Published : Dec 29, 2021, 11:25 AM IST
J C Daniel Foundation Award : ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് സമ്മാനിച്ചു, സെല്‍ഫിയെടുത്ത് നവ്യാ നായര്‍

Synopsis

ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സെല്‍ഫിയെടുക്കുന്നതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  

നവ്യാ നായര്‍ (Navya Nair) ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് (J C Daniel foundation Award)ഇത്തവണ അര്‍ഹയായിരുന്നു. നവ്യാ നായര്‍  ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്‍തു. ഡാനിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോ നവ്യാ നായര്‍ പങ്കുവയ്‍ക്കുകയും ചെയ്‍തു. ഇപോഴിതാ നവ്യാ ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സെല്‍ഫിയെടുക്കുന്നതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രമായി രണ്ടെണ്ണം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നിവര്‍' എന്ന ചിത്രവും 'ദിശ'യുമാണ് മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.  ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നവ്യ നായര്‍ മികച്ച നടിയായി.സിദ്ധാര്‍ഥ് ശിവയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടവയില്‍ ഒന്നായ 'എന്നിവര്‍' സംവിധാനം  ചെയ്‍തത്. 

വി സി ജോസാണ് 'ദിശ'യുടെ സംവിധായകൻ. 'സണ്ണി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യ മികച്ച നടനായതെങ്കില്‍ നവ്യാ നായര്‍ 'ഒരുത്തി' എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിയായത്. 'സണ്ണി' എന്ന ചിത്രത്തിലൂടെ മധു നീലകണ്ഠൻ മികച്ച ഛായാഗ്രാഹകനായപ്പോള്‍ 'എന്നിവരിലൂ'ടെ സിദ്ധാര്‍ഥ് ശിവ തന്നെയാണ് മികച്ച സംവിധായകനായത്. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത് ഗോപി സുന്ദറിനാണ്. 'ഒരുത്തി' എന്ന ചിത്രത്തിന്റെ സംഗീതമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. '

'വര്‍ത്തമാനം' എന്ന ചിത്രത്തിലൂടെ രംഗനാഥ് രവി ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡില്‍ മികച്ച സൗണ്ട് ഡിസൈനറായി. 2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച നടനായത് ജയസൂര്യയായിരുന്നു (വെള്ളം). ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച സംവിധായനായത് സിദ്ധാര്‍ഥ് ശിവയായിരുന്നു. 'എന്നിവര്‍' എന്ന ചിത്രം തന്നെയായിരുന്നു സിദ്ധാര്‍ഥ് ശിവയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും