പൊടിപാറുന്ന ഫൈറ്റ്; 'ബറോസ്' പ്രീ വിഷ്വലൈസേഷന്‍ വീഡിയോ പുറത്തുവിട്ട് ആക്ഷന്‍ ഡയറക്ടര്‍

Published : Jul 08, 2023, 03:22 PM IST
പൊടിപാറുന്ന ഫൈറ്റ്; 'ബറോസ്' പ്രീ വിഷ്വലൈസേഷന്‍ വീഡിയോ പുറത്തുവിട്ട് ആക്ഷന്‍ ഡയറക്ടര്‍

Synopsis

പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് നിലവില്‍ ചിത്രം

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്.  2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ആരാധകര്‍ ഇടയ്ക്കിടെ അന്വേഷിക്കാറുണ്ടെങ്കിലും ഏറെക്കാലമായി ഈ ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ എന്തെങ്കിലും പുറത്തെത്തിയിട്ട്. ഇപ്പോഴിതാ പ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍ ജയ് ജെ ജക്രിത് പുറത്തുവിട്ട ഒരു വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.

ബറോസിനുവേണ്ടി ചെയ്ത ഒരു പ്രീ വിഷ്വലൈസേഷന്‍ ആണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അനിമേഷനോ ചിത്രീകരണത്തിനോ മുന്‍പ് ചെയ്യുന്ന റിഹേഴ്സലിനാണ് പ്രീ വിഷ്വലൈസേഷന്‍ എന്ന് പറയുന്നത്. എന്നാല്‍ സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ച സമാനരംഗം എഡിറ്റില്‍ ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആകര്‍ഷകമായ ആയോധനമുറകളാണ് വീഡിയോയില്‍.

സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് ചിത്രത്തിന്‍റെ കലാസംവിധായകനായ സന്തോഷ് രാമന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യ സംവിധാന സംരംഭം എന്ന നിലയ്ക്ക് മോഹന്‍ലാല്‍ വലിയ പ്രതീക്ഷ കൊടുക്കുന്ന പ്രോജക്റ്റ് കൂടിയാണ് ഇത്. ചിത്രത്തിന്‍റെ എല്ലാ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍‌ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കാറ്.

ALSO READ : 'ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ എന്തുകൊണ്ട് അഖില്‍ മാരാര്‍ ഉണ്ടാവില്ല'? കാരണം പറഞ്ഞ് രജിത്ത് കുമാര്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ