അനൂപ് മേനോൻ ചിത്രം 'രവീന്ദ്രാ നീ എവിടെ?' ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി

Published : Jun 24, 2025, 02:43 PM IST
Raveendra Ni Evide

Synopsis

കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ കഥ പറയുന്ന "രവീന്ദ്രാ നീ എവിടെ??" ഈ ജൂലൈയിൽ റിലീസ് ചെയ്യുന്നു. 

കൊച്ചി: കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി "രവീന്ദ്രാ നീ എവിടെ?' ഈ ജൂലൈയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ചിത്രത്തിൻറെ ടൈറ്റിലിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിച്ച് മനോജ്‌ പാലോടന്‍റെ സംവിധാനത്തിൽ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ്‌ കോമഡി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കൃഷ്ണ പൂജപ്പുരയാണ്.

ബി.കെ ഹരി നാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്. അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, ഷീലു എബ്രഹാം, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം - മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, സൗണ്ട് ഡിസൈൻ - അജിത് എ ജോർജ്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് - ഗ്രാഷ് പി.ജി, സുഹൈൽ വി.എഫ്.എക്സ്-റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ് ദേവൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്