സുരേഷ് ഗോപിയുടെ ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

Published : Jun 24, 2025, 02:20 PM ISTUpdated : Jun 24, 2025, 02:21 PM IST
JSK

Synopsis

സുരേഷ് ഗോപി നായകനായ ജെഎസ്കെ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുന്നു.

കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹൈക്കോടതിയിൽ

ഹര്‍ജി നല്‍കാനുള്ള നടപടി തുടങ്ങിയത്. സുരേഷ് ഗോപി ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്.

നേരത്തെ സുരേഷ് ഗോപി ചിത്രം ജെ. എസ്. കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറ‍ഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ​ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറൽ സെക്രട്ടറി പറ‍ഞ്ഞു.

എങ്ങോട്ടാണ് നമ്മൾ പോകുന്നത്? നമുക്ക് പേരിടാൻ പറ്റില്ലേ. കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. എനിക്ക് സ്വന്തം പേര് പോലും ഇടാൻ പറ്റില്ലേ? മലയാള സിനിമയിലെ വില്ലൻമാരുടെ പേര് നോക്കൂ. വളരെ ഗുരുതരമായ പ്രശ്നം ആണിതെന്നും സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു നീക്കം. ഹൈന്ദവ ദൈവത്തിന്‍റെ പേരാണ് ജാനകി എന്നും ഇത് മാറ്റണമെന്നും ആയിരുന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്
അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി ചത്രം ഫെബ്രുവരി 20ന്