'താൻ  വീഴുമ്പോൾ ജനമാണ് കൈപിടിച്ച് നിര്‍ത്തിയത്', പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയം ആഘോഷിച്ച്  ടീം 

Published : May 13, 2025, 05:54 PM IST
'താൻ  വീഴുമ്പോൾ ജനമാണ് കൈപിടിച്ച് നിര്‍ത്തിയത്', പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയം ആഘോഷിച്ച്  ടീം 

Synopsis

ദിലീപിന്റെ 150 മത് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ തിരക്കഥ ഒരുക്കിയത് ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദാണ്.

 

ദിലീപ് നായകനായ നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുന്നതിനിടയിൽ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ടീം. ദിലീപിന്റെ 150 മത് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ തിരക്കഥ ഒരുക്കിയത് ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദാണ്. സിനിമ വലിയ വിജയം ആകുന്നതില്‍ സന്തോഷമുണ്ടെന്നും പലപ്പോഴും താന്‍ വീഴുമ്പോള്‍ ജനമാണ് കൈപിടിച്ച് നിര്‍ത്തിയതിയതെന്ന് പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയാഘോഷത്തിൽ ദിലീപ് പറഞ്ഞിരുന്നു. ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്താണ് സച്ചി എനിക്ക് രാമലീല സമ്മാനിച്ചത്. സച്ചി എനിക്ക് വേണ്ടിയാണോ ഇവിടെ ജനിച്ചതെന്ന് എനിക്ക് തോന്നി, ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്ത് കൈ വിടാതെ ചേര്‍ത്ത് പിടിച്ചു ജനം, പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് തിരക്ക് കാണുമ്പോള്‍ സന്തോഷം, ചിത്രത്തിന് നല്ല മൗത്ത് പബ്ലിസിറ്റിയുണ്ട്, എന്‍റെ 150 ആം ചിത്രം സ്വീകരിച്ചത് കാണുമ്പോള്‍ സന്തോഷം.’  വിജയാഘോഷത്തിൻറെ ആഘോഷ  വേദിയിൽ ദിലീപിന്റെ സന്തോഷ വാക്കുകൾ ഇങ്ങനെയായിരുന്നു. 

ദിലീപിനെ കൂടാതെ  സിദ്ദിഖ്, മഞ്ജു പിള്ള, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, റാണിയ, മാളവിക നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരും വിജയാഘോഷാത്തിന്റെ ഭാഗമായി. വിവാഹ പ്രായം കഴിഞ്ഞിട്ട് പെണ്ണ് കിട്ടാതെ, അനിയന്മാരുടെ വിവാഹശേഷവും  അവരുടെ ഭാരം സ്വന്തം തലയിൽ എടുത്തു വയ്ക്കുന്ന പ്രിൻസ് എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കംപ്ലീറ്റ് കുടുംബ ചിത്രണെങ്കിലും സമൂഹ പ്രസക്തിയുള്ള വിഷയം ചിത്രത്തിൽ സംസാരിക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ