Kaduva Movie : 'നേരിനെ ജയിപ്പാൻ കരുത്തനാണോ ?'; തിയറ്ററുകളിൽ നാളെ 'കടുവ' ഇറങ്ങും

By Web TeamFirst Published Jul 6, 2022, 10:31 PM IST
Highlights

ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി (IMDB) ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് കടുവ.

കാത്തിരിപ്പുകൾക്കൊടുവിൽ പൃഥ്വിരാജ് ചിത്രം 'കടുവ'(Kaduva) നാളെ (ജൂലൈ 7) തിയറ്ററുകളിൽ എത്തുന്നു. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിയമ തടസ്സങ്ങള്‍ മാറിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം വെർഷനാണ് നാളെ തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് വെർഷനുകൾ ജൂലൈ എട്ടിന് തിയറ്ററുകളിൽ എത്തും. 

ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സെൻസർ ബോർഡിന് നി‍ർദേശം നൽകിയത്. 

on July 7th! 🐅🔥

Book Tickets Now - https://t.co/PuL1uFGTFs pic.twitter.com/WXnRPWDETr

— Prithviraj Productions (@PrithvirajProd)

അതേസമയം, ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി (IMDB) ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് കടുവ. പട്ടികയില്‍ ആദ്യ സ്ഥാനത്ത് ബോളിവുഡ് ചിത്രമായ 'ഏക് വില്ലന്‍ റിട്ടേണ്‍സ്' ആണ്. മൂന്നാമതായി രണ്‍ബീര്‍ കപൂര്‍ ചിത്രം 'ഷംഷേര'യും ഇടം പിടിച്ചിട്ടുണ്ട്. അമിര്‍ ഖാന്റെ 'ലാല്‍ സിംഗ്ഛദ്ദ'യാണ് നാലാമത്. അഞ്ചാം സ്ഥാനത്ത് കന്നഡ ചിത്രം 'വിക്രാന്ത് റോണ'യാണ്. 

Kaduva in IMDb List : ബോളിവുഡ് ചിത്രങ്ങളോട് കിടപിടിച്ച് 'കടുവ'; ഐഎംഡിബി പട്ടികയില്‍ രണ്ടാമത്

നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. 

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു. 

tags
click me!