പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യന്ന ചിത്രമാണ് കടുവ.

റ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി (IMDB) ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് മലയാള ചിത്രം കടുവ(Kaduva). പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അണിയപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

പട്ടികയില്‍ ആദ്യ സ്ഥാനത്ത് ബോളിവുഡ് ചിത്രമായ 'ഏക് വില്ലന്‍ റിട്ടേണ്‍സ്' ആണ്. മൂന്നാമതായി രണ്‍ബീര്‍ കപൂര്‍ ചിത്രം 'ഷംഷേര'യും ഇടം പിടിച്ചിട്ടുണ്ട്. അമിര്‍ ഖാന്റെ 'ലാല്‍ സിംഗ്ഛദ്ദ'യാണ് നാലാമത്. അഞ്ചാം സ്ഥാനത്ത് കന്നഡ ചിത്രം 'വിക്രാന്ത് റോണ'യാണ്. 

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യന്ന ചിത്രമാണ് കടുവ. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിന് പ്രേക്ഷകർക്ക് മുന്നിലെത്തും.'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. 

Scroll to load tweet…

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു. 

സിം​ഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; 'കടുവ' റിലീസ് പ്രതിസന്ധി നീളുന്നു