
തിയറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച 'കടുവ'യുടെ(Kaduva) സക്സസ് ടീസർ പുറത്തിറക്കി നടൻ പൃഥ്വിരാജ്. ഷാജി കൈലാസ് ആണ് സംവിധാനം. ചിത്രത്തിലെ മാസ് ഡയലോഗുകളും ഫൈറ്റുകളും കോർത്തിണക്കിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്.
അതേസമയം, ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് റിലീസ് ദിവസം മുതൽ കടുവ കാഴ്ചവയ്ക്കുന്നത്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടി ചിത്രം നേടിയെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ആണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.
ഇതിനിടയിൽ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ പറയുകയും ചെയ്തിരുന്നു. സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. പ്രസ്‍തുത സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്‍റ് മാറ്റുമെന്നും പൃഥ്വിരാജ് അറിയിച്ചു.
Read Also: ഇന്ന് പൃഥിരാജ്, അന്ന് ദിലീപ്; ഒഴിവാക്കേണ്ടിവന്നത് 'ട്വന്‍റി 20'യിലെ ഡയലോഗ്
'ആക്രമിക്കപ്പെട്ട നടിക്കൊപ്പം, നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നു': പൃഥ്വിരാജ്