‘അവർക്ക് വേണ്ടത് പോരാട്ടമായിരുന്നു.. അവനൊരു യുദ്ധം തന്നെ നല്‍കി’; കടുവ തുടങ്ങുന്നു

Web Desk   | Asianet News
Published : Apr 17, 2021, 08:59 AM ISTUpdated : Apr 17, 2021, 09:02 AM IST
‘അവർക്ക്  വേണ്ടത് പോരാട്ടമായിരുന്നു.. അവനൊരു യുദ്ധം തന്നെ നല്‍കി’; കടുവ തുടങ്ങുന്നു

Synopsis

 മാസ് എന്റര്‍ട്ടെയ്‌നറായ കടുവ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. 

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടുവ’യുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കം. താരം തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മാസ് എന്റര്‍ട്ടെയ്‌നറായ കടുവ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. 

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.

#KADUVA “They wanted a fight...He gave them a war!” Rolling from today! Kaduva Movie Shaji Kailas Jinu V Abraham...

Posted by Prithviraj Sukumaran on Friday, 16 April 2021

രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

'കടുവ' സിനിമയുടെ  തിരക്കഥയും കഥാപാത്രവും പകർപ്പവകാശം ലംഘിച്ച് എടുത്തെന്നായിരുന്നു കേസ്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാത്രത്തിന്‍റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളുടെ പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ