'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ'; പുതു ചിത്രവുമായി പൃഥ്വിരാജ്, ഡിസംബറിൽ ആരംഭം

Web Desk   | Asianet News
Published : Nov 29, 2020, 07:24 PM IST
'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ'; പുതു ചിത്രവുമായി പൃഥ്വിരാജ്, ഡിസംബറിൽ ആരംഭം

Synopsis

പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും ചിത്രത്തിലുണ്ട്.

വാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'കരുതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുപ്രിയ മേനോനാണ്. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം.

'കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ' എന്നതാണ് സിനിമയുടെ ടാഗ് ലൈൻ.  ഡിസംബര്‍ 9ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും ചിത്രത്തിലുണ്ട്.

#കുരുതി കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ! #KURUTHI A vow to kill... an oath to protect! Shoot starts on...

Posted by Prithviraj Sukumaran on Sunday, 29 November 2020

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. അനിഷ്‌ പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്. അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌. കോസ്‌റ്റ്യൂം ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്‌ അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേസം, സ്റ്റിൽസ്‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ്‌ & ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ, പ്രൊമോഷൻ പൊഫ്ഫാക്റ്റ്യോ.

'കോള്‍ഡ് കേസ്' എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 
എസിപി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. തിരുവനന്തപുരത്ത് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

30-ാം ചലച്ചിത്രമേള, പങ്കെടുത്തത് 25 വർഷം; കാൽനൂറ്റാണ്ടിന്റെ സിനിമാസ്വാദനവുമായി 'ഫിൽമി കപ്പിൾ'
'നീ നശിച്ച് പോകുമെടാ..ഗുണം പിടിക്കില്ല' എന്നിങ്ങനെ ശാപവാക്ക്, മമ്മൂട്ടി ആരാധകൻ അടിക്കാൻ വന്നു; അശ്വന്ത് കോക്ക്