അഷ്‌കർ സൗദാനും പ്രധാന വേഷത്തിലെത്തുന്നു.
പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്‍ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം "ഇനിയും"ലെ ഗാനം റിലീസ് ആയി. മലയാളികൾക്ക് എന്നും മനസിൽ സൂക്ഷിക്കാൻ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച പ്രിയ സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ സംഗീതത്തിൽ 'രാരിതത്തേ..' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ്റെ വരികൾക്ക് ശ്രുതി ബെന്നി ആണ് ഈ താരാട്ട് പാട്ട് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ് ഖാൻ തുടങ്ങിയവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമിക്കുന്ന ഈ ഫാമിലി എൻ്റർടെയ്നർ ഫെബ്രുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. ഗുഡ് ഫെല്ലാസ് റിലീസ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ചിത്രത്തിൽ പ്രമുഖ തരങ്ങളോടൊപ്പം കൈലാഷ്, ദേവൻ, ഡ്രാക്കുള സുധീർ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഗത, കോട്ടയം രമേശ്,നന്ദകിഷോർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ദീപക് ധർമ്മടം,ഭദ്ര, ചാർമിള,അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, ആശ നായർ,പാർവ്വണ, കൃഷ്‍ണ രാജൻ എന്നിവരും അഭിനയിക്കുന്നു. കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് നിർമ്മാതാവ് സുധീർ സി.ബി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. ചിത്രത്തിൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്‍ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ,യതീന്ദ്രദാസ് തൃക്കൂർ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, ഗോകുൽ പണിക്കർ, പി.ഡി തോമസ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു.
എഡിറ്റിംഗ്: ആർ. രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഷറഫു കരുപ്പടന്ന, ആർട്ട്: ഷിബു അടിമാലി, മേക്കപ്പ്: ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്: റസാഖ് തിരൂർ, ബി.ജി.എം: മോഹൻ സിത്താര, സംഘട്ടനം: അഷ്‌റഫ് ഗുരുക്കൾ, അസോസിയേറ്റ് ഡയറക്ടർ: ജയരാജ് ഹരി, കൊറിയോഗ്രാഫി: ജിതിൻ വെളിമണ്ണ, സൗണ്ട് ഡിസൈനർ: രാജേഷ് പി.എം, ഫിനാൻസ് കൺട്രോളർ: ബാബു ശ്രീധർ & രമേഷ് വരടിയം, ഓഡിയോഗ്രഫി: ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്: അഖിൽ പ്രസാദ്, സ്റ്റുഡിയോ: ചലച്ചിത്രം സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: അജേഷ് ആവണി, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
