കറാച്ചി 81: ഇന്ത്യകണ്ട ഏറ്റവും വലിയ ചാരവൃത്തി കഥ; പൃഥ്വിരാജ് നായകന്‍

Web Desk   | Asianet News
Published : Jan 26, 2020, 11:37 AM ISTUpdated : Jan 26, 2020, 11:38 AM IST
കറാച്ചി 81: ഇന്ത്യകണ്ട ഏറ്റവും വലിയ ചാരവൃത്തി കഥ; പൃഥ്വിരാജ് നായകന്‍

Synopsis

പൃഥ്വിരാജിനേയും ടൊവിനോയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം പറയുക. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ കഴിഞ്ഞ ദിവസം പൃഥ്വിരാജും ടൊവിനോയും സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു

കൊച്ചി: പൃഥ്വിരാജ് ചിത്രം കറാച്ചി 81 ന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിന് പിന്നണിയിലും വലിയ ടീമാണ് അണിനിരക്കുന്നത്. സംവിധാനം കെഎസ് ബാവയാണ്. ഛായാഗ്രാഹണം സുജിത്ത് വാസുദേവ് സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍ എന്നിങ്ങനെയാണ് അണിയറയില്‍. ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയ്ക്കെതിരായ പാക് ചാരസംഘടന ഐഎസ്ഐയുടെ നീക്കത്തിനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും വലിയ ചാര ഓപ്പറേഷനാണ് കറാച്ചി 81 പറയുന്നത്. 

പൃഥ്വിരാജിനേയും ടൊവിനോയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം പറയുക. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ കഴിഞ്ഞ ദിവസം പൃഥ്വിരാജും ടൊവിനോയും സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. 1947 ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്‌ഐ ഇന്ത്യയില്‍ എങ്ങും പരമ്പര അക്രമണത്തിന് പദ്ധതി ഒരുക്കുന്നു. 

Read More: 83 ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി; 1983 ല ഇന്ത്യന്‍ ഹീറോകളുടെ തനിപകര്‍പ്പുകള്‍; അത്ഭുതപ്പെട്ട് സിനിമ ലോകം

എന്നാല്‍ ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗം ഇത് തിരിച്ചറിയുന്നു. ഇതിനെ തടുക്കാന്‍ റോയുടെ നേതൃത്വത്തില്‍ ഏറ്റവും മികച്ച കൗണ്ടര്‍ ഏജന്‍സി കമാന്‍ഡോയുടെ സഹായത്തോടെ റോയുടെ ദക്ഷിണേന്ത്യന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. മറ്റുള്ളവര്‍ക്ക് അസാധ്യമായത് ഇവര്‍ക്ക് ചെയ്യാനാകും. സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ഒരു കൂട്ടം ആളുകളും ഒരു സ്ത്രീയും ആ സാഹചര്യം നേരിട്ട് ഇന്ത്യയെ സുരക്ഷിതമാക്കി. ഇതാണ് കറാച്ചി 81 എന്ന ഇന്ത്യകണ്ട ഏറ്റവും വലിയ ചാര വൃത്തിയുടെ കഥ ചുരുക്കം. ബിഗ് ബഡ്ദജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍