അതിനായി രാജ്യം വിടുന്നു, സിനിമയുടെ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കി പൃഥ്വിരാജ്

Web Desk   | Asianet News
Published : Feb 29, 2020, 08:47 PM IST
അതിനായി രാജ്യം വിടുന്നു, സിനിമയുടെ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കി പൃഥ്വിരാജ്

Synopsis

രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണെന്നും സിനിമ സ്‍ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നും പൃഥ്വിരാജ്.

ആടുജീവിതം എന്ന സിനിമയ്‍ക്കായുള്ള തയ്യാറെടുപ്പിലാണ് കുറച്ചുനാളുകളായി പൃഥ്വിരാജ്. സിനിമയിലെ കഥാപാത്രത്തിനായി തീരെ മെലിയുകയും ചെയ്‍തിരുന്നു പൃഥ്വിരാജ്. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കായാ താൻ രാജ്യം വിടുകയാണ് എന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ അല്‍പ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോള്‍ ഞാന്‍ സ്വയം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍, ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്‍ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്.

ഞാന്‍ അങ്ങനെയുള്ള രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്. ഒന്ന്, ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു, അതായത് ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പ്. രണ്ട്, എന്റെ പരിവര്‍ത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു. അതെ, ഞാന്‍ ബ്ലെസി ചേട്ടന് വാഗ്‍ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാന്‍ സ്വയം വാഗ്‍ദാനം ചെയ്‍തുപോലെ, ഞാന്‍ എന്റെ സര്‍വസ്വവും നല്‍കുന്നു.

അടുത്ത 15 ദിവസങ്ങളിലും, തുടര്‍ന്ന് മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാന്‍ എന്നെത്തന്നെ ബോധിപ്പിക്കും.


എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്‍ടിക്കുന്നു, പല തരത്തില്‍. അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാന്‍ കരുതുന്നു.

മരുഭൂമി അവന്റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്‍ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നില്‍ തകര്‍ന്നു തരിപ്പണമായി ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുന്നു. ആടുജീവിതം.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍