2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി "ഖലീഫ" ട്രെയ്‌ലർ ; പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Published : Aug 17, 2026, 02:10 PM IST
Prithviraj

Synopsis

പൃഥ്വിരാജിന്റെ ഖലീഫയുടെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ"യുടെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. റിലീസ് ചെയ്ത് വെറും 14 മണിക്കൂറിനുള്ളിൽ തന്നെ 2 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. ചിത്രം ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന ആക്ഷൻ പൂരം സമ്മാനിക്കുന്ന ട്രെയ്‌ലർ ആണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. പഞ്ച് ഡയലോഗുകളും ഗംഭീരമായി ഒരുക്കിയ പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലറിന്റെ അവസാനമെത്തിയ, മോഹൻലാൽ കഥാപാത്രത്തിന്റേത് എന്ന് സൂചന നൽകുന്ന കൈകളുടെ ഷോട്ടും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ട്രെൻഡ് ചെയ്യുന്നത്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങൾ, യാനിക് ബെൻ, ചേതൻ ഡിസൂസ, ഫീനിക്സ് പ്രഭു എന്നിവർ ചേർന്നൊരുക്കിയ ആക്ഷൻ എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരേ സമയം ആക്ഷൻ ത്രില്ലർ ആയും, തീവ്രതയോടെ മുന്നോട്ട് കുതിക്കുന്ന ഒരു ഡ്രാമ ആയുമാണ് ചിത്രം കഥ പറയുന്നതെന്നും, ഈ ഓണക്കാലത്ത് കയ്യടിച്ചും വിസിലടിച്ചും ആവേശത്തോടെ തീയേറ്ററുകളിൽ ആഘോഷിക്കാവുന്ന ചിത്രമായാണ് ഖലീഫ ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങും, ട്രെയ്‌ലർ എത്തിയതോടെ കുതിച്ചുയർന്നു. വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ആഗോള തലത്തിൽ ഇപ്പോൾ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകൻ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ഖലീഫ. ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ നൽകുന്നത്. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് - വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു
പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ആദ്യ ഷോ രാവിലെ 9 AM മുതൽ ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്