പൃഥ്വിരാജ് നായകനായി വിലായത്ത് ബുദ്ധ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : Oct 16, 2025, 09:41 AM IST
Vilaayath Budha

Synopsis

വിലയാത്ത് ബുദ്ധയുടെ അപ്‍ഡേറ്റ് പുറത്ത്.

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ടീസർ അടുത്തിടെ റിലീസ് ചെയ്‍തിരുന്നു. മാസും ആക്ഷനും പ്രണയവും എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് പാക്ക് എന്റർടെയ്നറായിരിക്കു സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ടൊരു വേഷമാകും ചിത്രത്തിലെ ഡബിൽ മോഹനൻ എന്നും ടീസർ വ്യക്തമാക്കുന്നുണ്ട്. വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടുമെന്നാണ് പുതിയ അപ്‍ഡേറ്റ്.

ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. വിവിധ ഷെഡ്യൂളുകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനൊടുവിൽ മാർച്ചിൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിക്കുന്നതാണ് വിലായത്ത് ബുദ്ധ.

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയിൽ പൃഥ്വിരാജിന്റെ കാലിനു പരിക്കു പറ്റുകയും ഇടക്ക് ബ്രേക്കു ചെയ്യേണ്ടിയും വന്നിരുന്നു. മറയൂരിലെ മലമടക്കുകൾ ക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുഡം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്.

അനുമോഹൻ, പ്രശസ്‍ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്‍ണനാണു നായിക.എഴുത്തുകാരനായ ജി ആർ ഇന്ദുഗോപന്റെ പ്രശസ്‍തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്‍പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജിആർ ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ജെയ്ക്ക് ബിജോയ് സിന്റെതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ്& രണദേവ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ.മേക്കപ്പ് മനുമോഹൻ.കോസ്റ്റ്യം ഡിസൈൻ സുജിത് സുധാകർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് മൺസൂർ റഷീദ്, വിനോദ് ഗംഗ .സഞ്ജയൻ മാർക്കോസ് പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ. എക്സിക്യട്ടീവ് - പ്രൊഡ്യൂസർ സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് രാജേഷ് മേനോൻ നോബിൾ ജേക്കബ്ബ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്കു കടന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുമ്പോള്‍ പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ സിനറ്റ് സേവ്യറുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ