കൊവിഡ് പ്രതിരോധം: പൃഥ്വിരാജിന്‍റെ 'കടുവ' ചിത്രീകരണം നിര്‍ത്തി

Published : Apr 27, 2021, 05:01 PM IST
കൊവിഡ് പ്രതിരോധം: പൃഥ്വിരാജിന്‍റെ 'കടുവ' ചിത്രീകരണം നിര്‍ത്തി

Synopsis

മലയാളത്തില്‍ എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ മാസം 16നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന 'കടുവ'യുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊവിഡ് രണ്ടാംതരംഗം ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അണിയറക്കാരുടെ തീരുമാനം. സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്ന് ഷാജി കൈലാസ് അറിയിച്ചു.

"നമ്മുടെ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് 'കടുവ' സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും", ഷാജി കൈലാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

 

മലയാളത്തില്‍ എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ മാസം 16നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയിയും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്