കൊവിഡ് മുന്നണി പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍

Web Desk   | Asianet News
Published : Apr 26, 2021, 06:32 PM IST
കൊവിഡ് മുന്നണി പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍

Synopsis

ഞായറാഴ്ചയാണ് താരം മുംബൈയിൽ ഭക്ഷണ വിതരണം നടത്തിയത്. 

രാജ്യത്ത് കൊവിഡ് വ്യാപനം മൂർധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരുകളും ആരോ​ഗ്യപ്രവർത്തകരും. ഈ വേളയിൽ മുൻനിര പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ, ബി‌എം‌സി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഭക്ഷണമെത്തിച്ചിരിക്കുകയാണ് നടൻ സൽമാൻ ഖാൻ. 5000 ഭക്ഷണപ്പൊതികളാണ് താരം വിതരണം ചെയ്തത്.

ഞായറാഴ്ചയാണ് താരം മുംബൈയിൽ ഭക്ഷണ വിതരണം നടത്തിയത്. ഇതിനായി തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടന്‍ ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ശിവസേനയുട യുവജന വിഭാഗം നേതാവായ രാഹുല്‍ എന്‍. കണാലിനൊപ്പമാണ് സല്‍മാന്‍ ഖാന്‍ ഭക്ഷണ വിതരണ പദ്ധതി നടപ്പില്‍ വരുത്തിയത്. ശിവസേനയുടെ പ്രവര്‍ത്തകരാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിലെത്തി ഭക്ഷണ വിതരണം നടത്തിയത്.

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ