'അച്ഛന്‍ മരിച്ച് അംബുലന്‍സില്‍ പോകുമ്പോള്‍ ഞാന്‍ ആലോചിച്ചു, അമ്മ എന്ത് ചെയ്യും?; അതിനുള്ള ഉത്തരമാണ് ഞങ്ങള്‍'

Published : Feb 19, 2024, 09:48 AM ISTUpdated : Feb 19, 2024, 06:59 PM IST
'അച്ഛന്‍ മരിച്ച് അംബുലന്‍സില്‍ പോകുമ്പോള്‍ ഞാന്‍ ആലോചിച്ചു, അമ്മ എന്ത് ചെയ്യും?; അതിനുള്ള ഉത്തരമാണ് ഞങ്ങള്‍'

Synopsis

ചടങ്ങില്‍ പൃഥ്വിരാജ് നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ചടങ്ങിന് എത്താന്‍ കഴിയില്ലെന്നാണ് കരുതിയത്. യുഎസില്‍ ഷൂട്ടിന് വേണ്ടി പോകാന്‍ നിന്നതാണ്.

തിരുവനന്തപുരം: മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷികം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആഘോഷിച്ചിരുന്നു. അപ്പോളോ ഡിമോറോയിൽ വെച്ച് നടന്ന ആഘോഷ പരിപാടി വ്യവസായ മന്ത്രി പി രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയെന്ന നിലയിൽ മല്ലികാ സുകുമാരനെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 

പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ് മല്ലിക തനിക്ക് ശരിയെന്ന് തോന്നുന്നത് ധൈര്യമായി ചെയ്തു. ഇനിയും നല്ല രീതിയിൽ മുന്നേറാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. ഭക്ഷ്യ സിവിൽസ് സപ്ലൈ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. മന്ത്രി പി രാജീവ് പൊന്നാട അണിയിച്ചു. മുൻ എംപി പന്ന്യൻ രവീന്ദ്രൻ ബൊക്കെ സമർപ്പിച്ചു. സംവിധായകൻ ഷാജി എൻ കരുൺ സംഘാടകരായ  ഫ്രണ്ട്സ് ആന്റ് ഫോസ് കൂട്ടായ്മയുടെ ഉപഹാരം സമർപ്പിച്ചു. മക്കളും നടൻമാരുമായ ഇന്ദ്രജിത്ത് സുകുമാരനും, പൃഥ്വിരാജ് സുകുമാരനും ചടങ്ങിന് എത്തിയിരുന്നു.

ചടങ്ങില്‍ പൃഥ്വിരാജ് നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ചടങ്ങിന് എത്താന്‍ കഴിയില്ലെന്നാണ് കരുതിയത്. യുഎസില്‍ ഷൂട്ടിന് വേണ്ടി പോകാന്‍ നിന്നതാണ്. എന്നാല്‍ ഇതുവരെ വിസ വന്നില്ല. അതില്‍ അമ്മ ഇടപെട്ടോ എന്ന് സംശയമുണ്ടെന്ന് തമാശയായി പൃഥ്വി പറഞ്ഞു. ലോകത്ത് ഒരു നടനും സ്വന്തം അമ്മയുടെ ചിത്രം പ്രൊഡ്യൂസ് ചെയ്യുകയും, ഒപ്പം അഭിനയിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തു കാണില്ലെന്നും പൃഥ്വി പറഞ്ഞു.

അമ്മയുടെ ധൈര്യവും പൃഥ്വി ഓര്‍ത്തെടുത്തു. അച്ഛന്‍ മരിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. അമ്മ കാറിലാണ് ഞാനും ചേട്ടനും അച്ഛനെ കൊണ്ടുവരുന്ന അംബുലന്‍സിലായിരുന്നു. അംബുലന്‍സിലിരുന്ന് ഞാന്‍ ആലോചിച്ചത് അമ്മ എനിയെന്ത് ചെയ്യും എന്നാണ്. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്ന പൃഥ്വിരാജും, ഇന്ദ്രജിത്തും- പൃഥ്വി ഈ വാക്കുകള്‍ പറഞ്ഞപ്പോള്‍ മല്ലിക സുകുമാരന്‍ സദസിലിരുന്നു കണ്ണീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു. 

ജീവിതത്തിൽ ഇനി അധിക മോഹങ്ങൾ ഒന്നുമില്ലെന്നും ഇത് വരെ ജഗദീശ്വൻ നൽകിയ വരദാനത്തിന് നന്ദി പറയുന്നതായും മറുപടി പ്രസംഗത്തിൽ മല്ലികാ സുകുമാരൻ പറഞ്ഞു. തിരിഞ്ഞു നിൽക്കുമ്പോൾ ദുർഘടകരമായ അവസ്ഥ മറികടക്കാൻ കൂടെ നിന്ന സഹോദരങ്ങൾ , മറ്റു കുടുംബാങ്ങൾ മക്കൾ എന്നിവരുടെ പിൻതുണയും, സിനിമാ മേഖലയിലെ സഹായവും മറക്കാനാകാത്തതാണ്. അമ്പതാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്റെ താൽപര്യമായിരുന്നു. അത് എല്ലാപേരും ഏറ്റെടുത്തതായും എല്ലാവരേയും നന്ദി പൂർവ്വം സ്മരിക്കുന്നതായും മല്ലിക സുകുമാരൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

ഞായറാഴ്ച മമ്മൂട്ടിയുടെ ഭ്രമയുഗം അങ്ങ് എടുത്തു; ഒഴുകിയെത്തി ജനം, നിറഞ്ഞ് കവി‌ഞ്ഞ് കളക്ഷന്‍.!

'മനിതനെ കിടയാത്, എപ്പടിയിങ്കെ ഇന്ത മാതിരി': ഭ്രമയുഗം കണ്ട തമിഴ് റിവ്യൂറുടെ വീഡിയോ വൈറല്‍.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ