
മലയാള സിനിമയിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് വിജി തമ്പി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഒരു സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ വന്നിരുന്നു. 2017ൽ ആയിരുന്നു ഇത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം വിജി തമ്പിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ഇപ്പോഴിതാ വേലുതമ്പി ദളവയുടെ ജീവിതം പറയുന്ന ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേഷൻ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
ചിത്രത്തിന്റെ തിരക്കഥ പൂർത്തി ആയെന്നും രൺജി പണിക്കരാണ് എഴുതിയതെന്നും വിജി തമ്പി പറഞ്ഞു. എമ്പുരാൻ കഴിഞ്ഞാൽ ഉടൻ തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകൻ വ്യക്കമാക്കി. കാൻ ചാനൽ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"പൃഥ്വിരാജിന്റെ എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ. സ്ക്രിപ്റ്റിംഗ് ഒക്കെ കഴിഞ്ഞു. രൺജി പണിക്കർ ആണ് തിരക്കഥ ഒരുക്കിയത്. അഞ്ച് വർഷം എടുത്താണ് സ്ക്രിപ്റ്റ് എഴുതിയത്. സിനിമയുടെ ഭൂരിഭാഗം കാര്യങ്ങളും കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലേക്ക് ഒരു 70-80 ദിവസം പൃഥ്വിരാജിനെ ആവശ്യമാണ്. മൂന്ന് ഗെറ്റപ്പാണ്. പൃഥ്വിരാജ് എപ്പോഴാണോ ഫ്രീ ആയെത്തുന്നത് അപ്പോൾ തന്നെ സിനിമ തുടങ്ങും. ചിത്രത്തിൽ അഭിനയിക്കാൻ രാജു എപ്പോഴേ റെഡിയായി നിൽക്കുകയാണ്. യഥാർത്ഥത്തിൽ ആടുജീവിതം ചെയ്യാൻ പോയപ്പോഴാണ് കാര്യങ്ങളിൽ മാറ്റം വന്നത്. എന്തായാലും 2025ൽ സിനിമ നടക്കും. ബിഗ് ബജറ്റ് സിനിമയാണത്. വളരെ മാനങ്ങൾ ഉള്ളൊരു കഥാപാത്രം ആണ് ദളവ. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അദ്ദേഹം", എന്ന് വിജി തമ്പി പറയുന്നു.
'ഒരു നല്ല സിനിമ, ചെറിയ കാര്യമല്ല മമ്മൂക്ക ചെയ്തുതന്നത്, ഒടുവിൽ ഞങ്ങൾ ആ തീരുമാനം എടുത്തു'
സിനിമയെ കുറിച്ച് പ്ലാൻ ചെയ്തപ്പോൾ തന്നെ ദളവയായി കണ്ടത് പൃഥ്വിരാജിനെ ആണെന്ന് വിജി തമ്പി പറയുന്നു. പാൻ ഇന്ത്യൻ സിനിമ ആണത്. വലിയൊരു ക്യാൻവാസിൽ ആണ് ഒരുങ്ങുന്നത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാകും. ഒറിജിനൽ ബ്രിട്ടീഷ് ആർട്ടിസ്റ്റുകളും സിനിമയിൽ ഉണ്ടാകും. നിർമാതാക്കളുടെ കാര്യത്തിൽ ഫൈനൽ ആകാനുണ്ട്. ഏകദേശം പത്ത് വർഷത്തിൽ കൂടുതലായി ഈ സിനിമ ആലോചിക്കാൻ തുടങ്ങിയിട്ടെന്നും വിജി തമ്പി പറയുന്നു. പൃഥ്വിരാജ് ഡയലോഗുകൾ എല്ലാം ഹൃദ്യസ്ഥമാക്കി കഴിഞ്ഞു എന്നും വിജി തമ്പി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ