'ഒരു നല്ല സിനിമ, ചെറിയ കാര്യമല്ല മമ്മൂക്ക ചെയ്തുതന്നത്, ഒടുവിൽ ഞങ്ങൾ ആ തീരുമാനം എടുത്തു'
മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം, വിജയകരമായ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.

സമീപകാലത്ത് മലയാള സിനിമയിൽ റിലീസ് ചെയ്ത് വൻ ഹിറ്റായി മാറിയ സിനിമയാണ് 'കണ്ണൂർ സ്ക്വാഡ്'. മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം, വിജയകരമായ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിലെ തിയറ്ററുകാർക്ക് വലിയൊരു ആശ്വസം കൂടിയാണ് മമ്മൂട്ടി ചിത്രം നൽകിയിരിക്കുന്നത്. ഈ അവസരത്തിൽ തൃശൂരിലെ ഗിരിജ തിയറ്റർ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
കണ്ണൂർ സ്ക്വാഡ് തങ്ങളുടെ തിയറ്ററിൽ തുടർച്ചയായി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിനെ കുറിച്ചാണ് ഉടമ ഗിരിജ പറയുന്നത്. ഒരു സീൻ മാത്രം കണ്ടാണ് ആ തീരുമാനത്തിലേക്ക് എത്തിയതെന്നും അതിന് വഴിയൊരുക്കിയത് ശ്രീ രാമകൃഷ്ണൻ എന്ന വ്യക്തിയുമാണെന്ന് ഇവർ പറയുന്നു. ആ ഒര സീൻ കണ്ട് മാത്രമാണ് ഫേസ്ബുക്ക് മുഴുവൻ നിറക്കുന്നതെന്നും മുഴുവൻ പടവും കണ്ടാലുള്ള അവസ്ഥ പറയേണ്ടല്ലോ എന്നും ഗിരിജ കുറിക്കുന്നു.
നൂറിൽ പരം ഷോകൾ, 'ലിയോ'യിൽ ചരിത്രമെഴുതി ഏരീസ്പ്ലെക്സ്, കണക്കുകൾ ഇങ്ങനെ
ഗിരിജ തിയറ്ററുകാരുടെ വാക്കുകൾ
കണ്ണൂർ സ്‌ക്വാഡ് ആദ്യ ഷോ പടം കണ്ട ശേഷം 3 ആഴ്ച കൊണ്ട് പടം നിൽക്കില്ല, വേറെ പടം നമുക്ക് നോക്കണ്ട, എന്നു ആദ്യം തീരുമാനം എടുത്തത് ഇദ്ദേഹം ആണ്, ശ്രീ രാമകൃഷ്ണൻ. എനിക്ക് അസുഖം കാരണം ac യിലിരുന്നു സിനിമ കാണുവാൻ കഴിയാത്തത് കൊണ്ട് ഇതു വരേ കാണുവാൻ കഴിഞ്ഞിട്ടില്ല. ഒരു സീൻ മാത്രം കണ്ടു തീരുമാനം എടുക്കാം എന്നു അദ്ദേഹം പറഞ്ഞു. വില്ലനെ പിടിച്ചു ജീപ്പിലിട്ടു പോകുന്ന രംഗം, തീയേറ്ററിനകത്തു കയ്യടിയും, സ്‌ക്രീനിൽ മമ്മൂക്ക യുടെ ഉഗ്രൻ energetic പെർഫോമൻസ്, just one scene ഞാൻ കണ്ടു, ശ്രീ രാമകൃഷ്ണൻ ന്റെ വാക്കുകളും, ഞങ്ങളെ എല്ലാവരും ചേർന്നു ആക്രമിക്കുമ്പോൾ ഒരു നല്ല സിനിമ നൽകി സഹായിക്കുക, ചെറിയ കാര്യം അല്ല ഞങ്ങളോട് മമ്മൂക്ക ചെയ്തു തന്നിരിക്കുന്നത്, അങ്ങിനെ ഞങ്ങൾ തീരുമാനം എടുത്തു....ഒരു ഷോ പോലും കുറക്കാതെ, കണ്ണൂർ സ്‌ക്വാഡ് വിട്ടിട്ടുള്ള ഒരു പരിപാടിയും നമുക്ക് വേണ്ട. Correct decision എടുത്ത വ്യക്തി ശ്രീ രാമകൃഷ്ണൻ ആണ്. ഏതു സീൻ കണ്ടാൽ ഞാനും ഉറച്ചു നിൽക്കുമെന്ന് ദീർഘ വീക്ഷണത്തിൽ ഒരു സീൻ മാത്രം എന്നെ കാണിപ്പിച്ചു, എനിക്കും ഈ പടം വിടാൻ, മനസ്സ് വന്നില്ല . മികച്ച തീരുമാനം എടുത്തതിനു ഞാൻ കയ്യടി നൽകുന്നത് ഇദ്ദേഹത്തിനാണ്. ശ്രീ രാമകൃഷ്ണൻ. Just one scene, കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വളരെ കുറച്ചു പോസ്റ്റുകൾ കൊണ്ട് ഈ ഫേസ്ബുക് പേജ് നിറക്കുന്നത്. ഞാൻ പടം മുഴുവനും കണ്ടിരുന്നു എങ്കിൽ...............പേജിന്റെ കാര്യം.... തകർത്തേനെ കുറച്ചും കൂടി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..