
കൊച്ചി: മലയാളത്തിന്‍റെ നടന അത്ഭുതമാണ് നടന്‍ മമ്മൂട്ടി. ഇന്ന് മലയാള സിനിമ ലോകം ശ്രദ്ധിക്കുന്ന എല്ലാവരും ഒരു പോലെ ചര്‍ച്ച ചെയ്യുന്ന കാര്യമാണ് മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പുകള്‍. അടുത്തകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു ഒപ്പം അവ നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും ഒരു പോലെ നേടുന്നുണ്ട്.
ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍, ഭ്രമയുഗം അടുത്തകാലത്ത് മമ്മൂട്ടിയുടെ കരിയറില്‍ വലിയ മാറ്റം വന്നതായി മലയാളിക്ക് തോന്നിയ ചിത്രങ്ങള്‍ ഏറെയാണ്. എന്നാല്‍ മമ്മൂട്ടിയുടെ ഈ കരിയറിലെ മാറ്റം മുന്‍കൂട്ടി പ്രവചിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അത് നടത്തിയ നടനും സംവിധായകനും എല്ലമായ മലയാളത്തിന്‍റെ പ്രിയപ്പെട്ട പൃഥ്വിരാജും.
ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ്- "ഞാനെപ്പോഴും മമ്മൂക്കയെ കാണുമ്പോള്‍ പറയാറുള്ള ഒരു കാര്യമുണ്ട്. ഇക്കയുടെ കരിയറിന്‍റെ ഏറ്റവും ഇന്‍ട്രസ്റ്റിംഗ് ഫേസാണ് ഇനി തുടങ്ങാന്‍ പോകുന്ന ഫേസെന്ന്. അപ്പോള്‍ മമ്മൂക്ക അത് തമാശ പോലെ ചിരിച്ച് കളയും. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന ഞാന്‍ പരിചയപ്പെട്ട മികച്ച ആര്‍ടിസ്റ്റായ മമ്മൂക്കയുടെ ഏറ്റവും മികച്ച കരിയര്‍ ഫേസാണ് ഇനി തുടങ്ങാന്‍ പോകുന്നത്".
എന്തായാലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. മമ്മൂട്ടി ഫാന്‍സും മറ്റും ആവേശത്തോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. "ജ്യോത്സ്യൻ ആണോ ?" എന്നതാണ് ചില വീഡിയോകളില്‍ ഉയരുന്ന ചോദ്യം. എന്തായാലും മലയാള സിനിമയില്‍ കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന വ്യക്തിയാണ് പൃഥ്വി അതിനാല്‍ ഇത് സാധ്യമാകും എന്ന് വിശദീകരിക്കുന്നവരും ഉണ്ട്.
മുന്‍പ് ഒരു അഭിമുഖത്തില്‍ ബോളിവുഡ് ചലച്ചിത്ര രംഗത്തെക്കുറിച്ച് പൃഥ്വി നടത്തിയ അഭിപ്രായ പ്രകടനവും ഇതുപോലെ ഫലിച്ചിരുന്നു എന്നത് അന്ന് വാര്‍ത്തയായിരുന്നു. ബോളിവുഡിന് തിരിച്ചുവരാന്‍ ഒരൊറ്റ ചിത്രം മതിയെന്നും അത് പഠാന്‍ ആയിരിക്കാം എന്നുമാണ് പൃഥ്വി പറഞ്ഞത്. അത് പോലെ തന്നെ ചിത്രം 1000 കോടിയോളം ബോക്സോഫീസില്‍ നേടി.
"മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെയാണ്" രശ്മികയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം.!
ബാഹുബലിയില്‍ ആദ്യം കട്ടപ്പയായി നിശ്ചയിച്ചത് സത്യരാജിനെ അല്ലായിരുന്നു; പകരം മറ്റൊരു സൂപ്പര്‍താരം.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ