സുരക്ഷാ കാരണങ്ങളാൽ മുംബൈയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് നടിമാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വിസ്താര വിമാനത്തില്‍ കടുത്ത കുലുക്കം അനുഭവപ്പെട്ടുവെന്നാണ് വിവരം.  

മുംബൈ:സഞ്ചരിച്ച എയർ വിസ്താര വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തരമായി ലാന്‍റിംഗ് ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് നടി രശ്മിക മന്ദാന. രശ്മിക മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് നടി ശ്രദ്ധ ദാസിനൊപ്പം പോകുന്നതിനിടെയാണ് സംഭവം.സാങ്കേതിക പ്രശ്‌നത്താല്‍ വിമാനം പറന്നുയർന്ന് 30 മിനിറ്റിനുള്ളിൽ മുംബൈയില്‍ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മറ്റൊരു വിമാനത്തില്‍ ഹൈദരാബാദ് യാത്രക്കാരെ കയറ്റിവിട്ടുവെന്ന് എയര്‍ വിസ്താര അറിയിക്കുന്നത്.

2024 ഫെബ്രുവരി 17 ന് മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുന്ന വിസ്താര ഫ്ലൈറ്റിൽ യുകെ531-ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തി. മുൻകരുതൽ നടപടിയായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കനുസൃതമായി, പൈലറ്റുമാർ വിമാനം തിരിച്ച് ഇറക്കി. വിമാനം സുരക്ഷിതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയെന്ന് എയർ വിസ്താര വക്താവ് പറഞ്ഞു.

മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയെന്നും. യാത്രക്കാരുടെ അസൌകര്യം പരിഗണിച്ച് എല്ലാ സഹായവും ചെയ്തതായി എയർലൈൻസ് കൂട്ടിച്ചേർത്തു. രശ്മിക മന്ദാന തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചു. നടി ശ്രദ്ധ ദാസിനൊപ്പമുള്ള ഒരു സെൽഫി പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ചെയ്തു, "ഞങ്ങൾ ഇന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെയാണ്..." എന്നാണ് രശ്നമിക അടിക്കുറിപ്പ് നൽകിയത്.

സുരക്ഷാ കാരണങ്ങളാൽ മുംബൈയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് നടിമാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വിസ്താര വിമാനത്തില്‍ കടുത്ത കുലുക്കം അനുഭവപ്പെട്ടുവെന്നാണ് വിവരം. 

 "അനിമൽ" എന്ന ബോക്സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രത്തിലാണ് രശ്മിക അഭിനയിച്ചത്. "പുഷ്പ 2: ദ റൂൾ" എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് താരം ഇപ്പോള്‍. അതിന് വേണ്ടിയാണ് ഹൈദരാബാദിലേക്ക് യാത്ര നടത്തിയത്. അല്ലു അർജുനൊപ്പം ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് പുഷ്പ 2വില്‍ രശ്മിക വീണ്ടും അവതരിപ്പിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത "പുഷ്പ: ദ റൈസ്" എന്ന ആദ്യഭാഗം 2021-ൽ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. രണ്ടാം ഭാഗം വരുന്ന ആഗസ്ത് മാസത്തിലായിരിക്കും പുറത്തിറങ്ങുക. 

വിനീത് കുമാർ നായകൻ ‘ദ സസ്‌പെക്ട് ലിസ്റ്റ്’ഒടിടി റിലീസായി എത്തുന്നു.!

ബജറ്റ് 90 കോടിയോളം; രജനി പ്രധാന വേഷത്തില്‍ എത്തിയിട്ടും ദയനീയം; ‘ലാൽ സലാം’നേടിയ തുക കേട്ടാല്‍ ഞെട്ടും.!