
മലയാള ത്രില്ലർ സിനിമകൾക്കിടയിൽ അവതരണ മികവ് കൊണ്ട് പുത്തൻ കാഴ്ച്ചാനുഭവം സമ്മാനിക്കുകയാണ് പൃഥിരാജ് ചിത്രം കോൾഡ് കേസ്, ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.ഒരു ഇടവേളയ്ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെന്‍സ് ക്രൈം ത്രില്ലറായ ചിത്രം ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെയും അതീന്ദ്രിയ അനുഭവങ്ങൾക്ക് വിധേയനാകുന്ന ഒരു പത്രപ്രവർത്തകയിലൂടെയുമാണ് കഥ പറയുന്നത്. സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോൾ അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും എത്തുന്നു. പരസ്യചിത്ര നിർമാണ മേഖലയിൽ സജീവമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ ലക്ഷ്മിപ്രിയ, സുചിത്ര പിള്ള, ആത്മീയ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ.
പുതുമയാർന്ന അവതരണമികവും വിത്യസ്തമായ കഥ പറച്ചിലുമാണ് മറ്റു മലയാള സിനിമകളിൽ നിന്ന് കോൾഡ് കേസിനെ വേറിട്ട് നിർത്തുന്നത്. ഒടിടി റിലീസായി എത്തിയ ചിത്രം മലയാള സിനിമയ്ക്ക് പുത്തൻ ഊർജമാണ് സമ്മാനിക്കുന്നത്. ശ്രീനാഥിന്‍റെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്‌ഷൻ കൺട്രോളര്‍ ബാദുഷ. നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം മൂവരും നിര്‍മിക്കുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. നേരത്തെ തിയറ്റര്‍ റിലീസായി ആലോചിച്ചിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാശാലകള്‍ അടഞ്ഞു കിടന്നതോടെ ഒടിടി റിലീസാവുകയാരുന്നു. തിയറ്ററുകളിലെത്താതെ നേരിട്ട് ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയാണ് കോൾഡ് കേസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ