'ഒപ്പം' റീമേക്കിൽ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്നു; പ്രിയദർശന്റെ 'ഹൈവാൻ' ആരംഭിച്ചു

Published : Aug 23, 2025, 02:38 PM ISTUpdated : Aug 24, 2025, 03:29 PM IST
Haiwaan movie shoot starts

Synopsis

കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യ ഘട്ട ചിത്രീകരണം കൊച്ചിയിൽ ആണ്.

2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഒപ്പം' എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് ആരംഭിച്ചു. 'ഹൈവാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. ഇന്ന് കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ- സെയ്ഫ് അലിഖാൻ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ. ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയവരാണ് ചിത്രത്തിലെ മാറ്റ് പ്രധാന താരങ്ങൾ.

ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പ്രൊഡക്‌ഷൻ ഡിസൈൻ സാബു സിറിളാണ്. ആദ്യ ഘട്ട ചിത്രീകരണം കൊച്ചിയിൽ ആണ്. ഊട്ടി, മുംബൈ എന്നിവിടങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.

ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കുന്ന മലയാള ചിത്രം"ബാലൻ" നിർമ്മിക്കുന്നതും ഈ രണ്ടു ബാനറുകൾ ചേർന്നാണ്. ഇവർ രണ്ടും പേരും ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് "ഹൈവാൻ". പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.

തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിക്കുന്നതും കെ വി എൻ പ്രൊഡക്ഷൻസ് ആണ്. അക്ഷയ് കുമാറിനൊപ്പം ഒരുപിടി സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത് എന്ന പ്രത്യേകതയും "ഹൈവാൻ" എന്ന ചിത്രത്തിനുണ്ട്. സാബു സിറിൾ ആണ് ഈ പ്രിയദർശൻ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ഇത് കൂടാതെ ഭൂത് ബംഗ്ലാ, ഹേരാ ഫേരി 3 എന്നീ ഹിന്ദി ചിത്രങ്ങളും പ്രിയദർശൻ ഒരുക്കുന്നുണ്ട്. രണ്ടിലും അക്ഷയ് കുമാർ ആണ് നായകൻ. പ്രിയദർശൻ ഒരുക്കുന്ന ഇരുപത്തിയൊമ്പതാമത്തെ ഹിന്ദി ചിത്രമാണ് "ഹൈവാൻ".

ചിത്രത്തിലെ മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. പിആർഒ - ആതിര ദില്‍ജിത്ത്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

 

 

അന്ധനായ ജയരാമൻ ജീവിതത്തിൽ നേരിടുന്ന അപ്രതീക്ഷിത വെല്ലുവിളികളും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമായിരുന്നു 2016 ൽ പുറത്തിറങ്ങിയ ഒപ്പം സിനിമയുടെ ഇതിവൃത്തം. സമുദ്രകനിയായിരുന്നു ചിത്രത്തിൽ വില്ലനായി എത്തിയത്. മീനാക്ഷി, നെടുമുടി വേണു, അനുശ്രീ, വിമല രാമൻ, മാമുക്കോയ തുടങ്ങീ മികച്ച താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ഈവന്റ് പാര്‍ട്‍ണര്‍- പാര്‍ടിമാൻ

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ