നഗ്‍ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോയെന്ന് കമന്റ്, രൂക്ഷ മറുപടിയുമായി പ്രിയാമണി

Web Desk   | Asianet News
Published : Apr 01, 2021, 02:12 PM ISTUpdated : Apr 01, 2021, 02:14 PM IST
നഗ്‍ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോയെന്ന് കമന്റ്, രൂക്ഷ മറുപടിയുമായി പ്രിയാമണി

Synopsis

അശ്ലീല കമന്റിട്ടയാള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് പ്രിയാമണി.

സാമൂഹ്യമാധ്യമങ്ങളില്‍ നടിമാര്‍ക്ക് അശ്ലീല കമന്റുകള്‍ നേരിടേണ്ടി വരാറുണ്ട്. നടിമാര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വരാറുണ്ട്. ചില കേസുകളില്‍ പ്രതികള്‍ അറസ്റ്റിലാകാറുമുണ്ട്. അശ്ലീല കമന്റിനെതിരെ നടി പ്രിയാമണിയും രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത. ഫേക്ക് ഐഡിയില്‍ നിന്നായിരുന്നു അശ്ലീല കമന്റ്. രൂക്ഷമായ പ്രതികരണവുമായി എത്തിയ പ്രിയാമണിക്ക് വലിയ പിന്തുണയാണ് കിട്ടുന്നത്.

നഗ്‍ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോയെന്നായിരുന്നു കമന്റ്. ആദ്യം വീട്ടില്‍ ഉള്ളവരോട് ചോദിക്കൂ, അവര്‍ ചെയ്‍താല്‍ ഞാനും ചെയ്യാം എന്നായിരുന്നു പ്രിയാമണിയുടെ മറുപടി. ഒട്ടേറെ പേരാണ് പ്രിയാമണിക്ക് പിന്തുണയുമായി എത്തിയത്. സൈബര്‍ പൊലീസിനെ സമീപിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. വ്യാജ ഐഡിയില്‍ നിന്നായിരുന്നു കമന്റ്.  അതിനാല്‍ വ്യാജ ഐഡിക്ക് പിന്നിലെ യഥാര്‍ഥ മുഖം വെളിച്ചത്ത് കൊണ്ടുവരണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

പരുത്തിവീരൻ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട് പ്രിയാമണി.

തിരക്കഥ ഉള്‍പ്പടെ ഒട്ടേറെ മലയാള സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട് പ്രിയാമണി.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ