500 രൂപ ആദ്യ പ്രതിഫലം; ഇന്ന് ബോളിവുഡിലും സാന്നിധ്യം, ഈ തെന്നിന്ത്യന്‍ നടിയുടെ ഇന്നത്തെ ശമ്പളം 2 കോടി!

Published : Apr 15, 2024, 05:23 PM IST
500 രൂപ ആദ്യ പ്രതിഫലം; ഇന്ന് ബോളിവുഡിലും സാന്നിധ്യം, ഈ തെന്നിന്ത്യന്‍ നടിയുടെ ഇന്നത്തെ ശമ്പളം 2 കോടി!

Synopsis

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അഭിനയിച്ച നടി

സിനിമാ മേഖലയിലെ അതിജീവനം എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒന്നാണ്. അത് അഭിനേതാക്കളായാലും സാങ്കേതിക മേഖലയില്‍ ഉള്ളവരായാലും.പരാജിതര്‍ പെട്ടെന്ന് മറവിയിലേക്ക് പോകുന്ന സിനിമാ മേഖലയില്‍ പതിറ്റാണ്ടുകള്‍ ലൈം ലൈറ്റില്‍ നില്‍ക്കുക എന്നത് ചില്ലറ കാര്യമല്ല. അങ്ങനെ വിജയിച്ച് നില്‍ക്കുന്നവരെ തേടിയെത്തുക വന്‍ പ്രതിഫലവും താരപദവിയുമൊക്കെയാവും. ഇപ്പോഴിതാ പ്രമുഖ തെന്നിന്ത്യന്‍ നടി പ്രിയാമണിയുടെ ആദ്യ പ്രതിഫലം ചര്‍ച്ചയാവുകയാണ്. അവര്‍ തന്നെയാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്‍റെ ആദ്യ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള പ്രിയാമണിയുടെ സിനിമാ അരങ്ങേറ്റം 2003 ല്‍ തെലുങ്കിലൂടെ ആയിരുന്നു. എവരെ അടഗാഡു എന്ന ചിത്രത്തിലെ സെക്കന്‍ഡ് ഹീറോയിന്‍ ആയിരുന്നു പ്രിയാമണിയുടെ കഥാപാത്രം. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ച ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പ്രതിഫലം പക്ഷേ തുച്ഛമായിരുന്നു. വെറും 500 രൂപ! എന്നാല്‍ ആ 500 രൂപ ഏറെ മൂല്യത്തോടെയാണ് താന്‍ കാണുന്നതെന്ന് പ്രിയാമണി പറയുന്നു.

2019 ല്‍ വന്ന ഹിന്ദി വെബ് സിരീസ് ഫാമിലി മാന്‍ പ്രിയാമണിക്ക് കരിയറില്‍ വലിയ വളര്‍ച്ചയാണ് നേടിക്കൊടുത്തത്. 80 ലക്ഷമായിരുന്നു ഫാലിമി മാനില്‍ അഭിനയിച്ചതിന് പ്രിയാമണിക്ക് ലഭിച്ചത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലും ഇപ്പോള്‍ തിയറ്ററുകളിലുള്ള മൈദാനിലുമൊക്കെ പ്രിയാമണിക്ക് വേഷമുണ്ട്. ഈ ചിത്രങ്ങളില്‍ നടി വാങ്ങിയത് 2 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം നേരിലാണ് പ്രിയാമണി അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള പൂര്‍ണിമ എന്ന വക്കീല്‍ കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചത്.

ALSO READ : മോഹന്‍ലാല്‍, ദീപിക പദുകോണ്‍; 16 വര്‍ഷം മുന്‍പെത്തിയ ആ മെഗാ ഹിറ്റ് ചിത്രത്തില്‍ നടക്കാതെപോയ താരനിര്‍ണ്ണയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
'അനീഷുമൊന്നിച്ച് സിനിമക്ക് തിരക്കഥ പ്ലാൻ ചെയ്യുന്നു'; പുതിയ സന്തോഷം പങ്കുവെച്ച് ഷാനവാസ്