ഷറഫുദ്ദീൻ നായകനാകുന്ന 'പ്രിയൻ ഓട്ടത്തിലാണ്' ഈ ആഴ്ച്ച തീയേറ്ററുകളിലേക്ക്

Published : Jun 21, 2022, 11:33 AM IST
ഷറഫുദ്ദീൻ നായകനാകുന്ന 'പ്രിയൻ ഓട്ടത്തിലാണ്' ഈ ആഴ്ച്ച തീയേറ്ററുകളിലേക്ക്

Synopsis

"എപ്പോഴും ഓരോരോ ജോലികളിൽ സാദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം"

ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രിയൻ ഓട്ടത്തിലാണ്' ജൂൺ 24-ന് തീയേറ്ററുകളിലെത്തും. ആന്റണി സോണി സംവിധാനം ചെയ്യുന്ന സിനിമ, എപ്പോഴും ഓരോരോ ജോലികളിൽ സാദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. 

പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ ദിവസം പ്രിയൻ തന്റെ പതിവ് ശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് അറിയാനുള്ളത് - ചിത്രത്തിന്റെ അണിയറ പ്രവർത്തകർ‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൗ സിനിമാസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് തിരക്കഥ എഴുതുന്നത്. 'ചതുർമുഖ'ത്തിന് ശേഷം ആദ്യമായി ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. 'C/O സൈറ ബാനു'വാണ് ആന്റണി സോണി അവസാനമായി സംവിധാനം ചെയ്ത ചിത്രം. 'പ്രേമം' സിനിമയിലെ ജനപ്രിയ ഗാനങ്ങളെഴുതിയ ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ  എന്നിവരാണ് 'പ്രിയൻ ഓട്ടത്തിലാണി'ലെ പാട്ടുകളെഴുതിയിരിക്കുന്നത്.

സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. എൻ. ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.  സം​ഗീതം ലിജിൻ ബാംബിനോ, എഡിറ്റർ ജോയൽ കവി, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി. സലിം, കല രാജേഷ് പി. വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് ടോംസ് ജി. ഒറ്റപ്ലവൻ, ഡിസൈൻസ് ഡു ഡിസൈൻസ്, സ്പോട്ട് എഡിറ്റർ ആനന്ദു ചക്രവർത്തി, ഫിനാൻസ് കൺട്രോളർ അഗ്നിവേശ്, വിഎഫ്എക്സ് പ്രോമിസ്, കളറിസ്റ്റ്ലി ജു പ്രഭാകരൻ,
സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, സൗണ്ട് മിക്‌സ് വിഷ്ണു ഗോവിന്ദ്, ഡയറക്ഷൻ ടീം ദീപുലാൽ രാഘവ്, മോഹിത് നാഥ്, രഞ്ജിത്ത് റെവി, ഓസ്റ്റിൻ എബ്രഹാം, വിനായക് എസ്. കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ ജി നമ്പ്യാർ, പ്രോജക്ട് എക്സിക്യൂട്ടീവ് ജിതിൻ ജൂഡി കുര്യാക്കോസ് പുന്നക്കൽ, പ്രൊഡക്ഷൻ മാനേജർ വിപിൻ ദാസ്, ഫിനാൻസ് മാനേജർ നിഖിൽ ചാക്കോ, ജിതിൻ പാലക്കൽ, ശരത്,  മീഡിയ മാർക്കറ്റിംഗ് ഹെഡ് രാജീവൻ ഫ്രാൻസിസ്, പി.ആർ.ഒ. എ. എസ്. ദിനേശ്, ശബരി.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു
'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി