Priyanka Chopra and Nick Jonas : പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞ് പിറന്നു

Web Desk   | Asianet News
Published : Jan 22, 2022, 09:34 AM ISTUpdated : Jan 22, 2022, 09:39 AM IST
Priyanka Chopra and Nick Jonas : പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞ് പിറന്നു

Synopsis

2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്.

ടി പ്രിയങ്ക ചോപ്രയും(Priyanka Chopra) ഭര്‍ത്താവ് നിക് ജോനാസും(Nick Jonas) മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് സന്തോഷവാർത്ത താരങ്ങൾ പങ്കുവച്ചത്. പിന്നാലെ നിരവധി പേർ ഇരുവർക്കും ആശംസയുമായി രം​ഗത്തെത്തി. 

'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,' പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്.
ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം. 

കീനു റീവ്സ് അഭിനയിച്ച ദി മാട്രിക്സ് റിസറക്ഷൻസിൽ സതി എന്ന കഥാപാത്രത്തെ പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചിരുന്നു. സിറ്റാഡല്‍ സീരീസാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി പാട്രിക് മോറനും റുസ്സോ സഹോദരന്മാരും ചേർന്നാണ് അമേരിക്കൻ ഷോ നിർമിച്ചത്. മാട്രിക്‌സ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ