Hridayam Movie : 'ഹൃദയ'വുമായി മുന്നോട്ടുപോകാൻ ആത്മധൈര്യം തന്ന സുചി ചേച്ചി'; വൈശാഖ് സുബ്രഹ്മണ്യം

Web Desk   | Asianet News
Published : Jan 21, 2022, 11:41 PM IST
Hridayam Movie : 'ഹൃദയ'വുമായി മുന്നോട്ടുപോകാൻ ആത്മധൈര്യം തന്ന സുചി ചേച്ചി'; വൈശാഖ് സുബ്രഹ്മണ്യം

Synopsis

രണ്ട് കൊല്ലം മുമ്പ് വിനീതും താനും കണ്ട സ്വപ്നമാണ് 'ഹൃദയം'എന്ന് വൈശാഖ് സുബ്രഹ്മണ്യം പറയുന്നു. 

ന്നാണ് പ്രണവ് മോഹൻലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ഹൃദയം(Hridayam) റിലീസ് ചെയ്തത്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തെസ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് നന്ദി പറയുകയാണ് നിർമാതാവ് വൈശാഖ് സുബ്രഹ്മണ്യം. 

രണ്ട് കൊല്ലം മുമ്പ് വിനീതും താനും കണ്ട സ്വപ്നമാണ് 'ഹൃദയം'എന്നും റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് സുചിത്ര മോഹൻലാൽ ആണെന്നും വൈശാഖ് കുറിക്കുന്നു. 

വൈശാഖ് സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ

രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം 'ഹൃദയം'. തീയേറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച 'ഹൃദയം' ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് 'ഹൃദയത്തിൽ' നിന്നും ഒരായിരം നന്ദി! കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ്, സുചി അക്കാ നിങ്ങളാണ് മികച്ചത്. എന്റെ സഹോദരൻ വിനീതിന് - വിസ്മയകരമായ ഒരു യാത്രയ്ക്കും എന്നെ ഹൃദയം ഏൽപ്പിച്ചതിനും നന്ദി.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു