Samantha : നാഗചൈതന്യയുമായി വീണ്ടുമൊന്നിക്കുന്നോ? വേർപിരിയൽ പോസ്റ്റ് പിൻവലിച്ച് സാമന്ത

Web Desk   | Asianet News
Published : Jan 22, 2022, 08:49 AM ISTUpdated : Jan 22, 2022, 10:45 PM IST
Samantha : നാഗചൈതന്യയുമായി വീണ്ടുമൊന്നിക്കുന്നോ? വേർപിരിയൽ പോസ്റ്റ് പിൻവലിച്ച് സാമന്ത

Synopsis

വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ട്രോളുകള്‍ക്ക് ഇരയായിരുന്നു സമാന്ത. സമാന്തയുടെ വസ്ത്ര ധാരണമാണ് വിവാഹ മോചനത്തിന് കാരണമായത്, സമാന്തയ്ക്ക് മറ്റ് പ്രണയ ബന്ധങ്ങളുണ്ടായിരുന്നു, ഗര്‍ഭം ധരിക്കാന്‍ സമാന്ത തയ്യാറല്ലായിരുന്നു എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ(south indian) സാമന്തയും (Samantha Ruth Prabhu) നാഗചൈതന്യയും (Naga Chaitanya) തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ ഹാൻഡിൽ നിന്ന് തന്‍റെ വേർപിരിയൽ അറിയിപ്പ് കാർഡ് കളഞ്ഞിരിക്കുകയാണ് സാമന്ത.

കഴിഞ്ഞ ദിവസമാണ് സാമന്ത വേർപിരിയൽ പോസ്റ്റ് പിൻവലിച്ചത്. പിന്നാലെ നാഗചൈതന്യയുമായി ഒരു അനുരഞ്ജനം നടത്താനുള്ളതിൻ്റെ മുന്നൊരുക്കമാണോ താരമെന്ന രീതിയിലാണ് ആരാധകർക്കിടയിൽ ചർച്ച നടക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു വിധ സ്ഥിരീകരണവുമുണ്ടായിട്ടില്ല. 

2017ലായിരുന്നു സാമന്ത- നാഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നാഗ ചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. 

വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ട്രോളുകള്‍ക്ക് ഇരയായിരുന്നു സാമന്ത. സാമന്തയുടെ വസ്ത്ര ധാരണമാണ് വിവാഹ മോചനത്തിന് കാരണമായത്, സാമന്തയ്ക്ക് മറ്റ് പ്രണയ ബന്ധങ്ങളുണ്ടായിരുന്നു, ഗര്‍ഭം ധരിക്കാന്‍ സാമന്ത തയ്യാറല്ലായിരുന്നു എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍. ഇതിനെതിരെ പ്രതികരണവുമായി സാമന്ത രംഗത്തെത്തുകയും ചെയ്തിരുന്നു. 

വേർപിരിയൽ പോസ്റ്റ്

ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിൻ പോളിയുടെ നായികയായി പ്രീതി മുകുന്ദൻ, ക്യാരക്ടറിന്റെ പേര് പുറത്തുവിട്ടു
വിജയ് ദേവരകൊണ്ട–ദിൽ രാജു–രവി കിരൺ കോല കൂട്ടുകെട്ടിൽ ‘റൗഡി ജനാർദന’ — ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി