നോക്കൂ, നമ്മള്‍ എത്ര ദൂരമെത്തി, കമലാ ഹാരിസിനെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര

Web Desk   | Asianet News
Published : Aug 12, 2020, 01:39 PM IST
നോക്കൂ, നമ്മള്‍ എത്ര ദൂരമെത്തി,  കമലാ ഹാരിസിനെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര

Synopsis

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കമലാ ഹാരിസിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനം എല്ലാവരും ആകാംക്ഷയോടെയാണ് കേട്ടത്. ഇപ്പോഴിതാ കമലാ ഹാരിസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.

എല്ലാ സ്‍ത്രികൾക്കും ചരിത്രപരവും പരിവർത്തനപരവും അഭിമാനകരവുമായ നിമിഷമാണിത്.  കറുത്തവര്‍ഗക്കാരിയായ സ്‍ത്രീകള്‍ക്കും എല്ലാ ദക്ഷിണേഷ്യൻ സ്‍ത്രീകള്‍ക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‍ക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായതിനാലും അഭിനന്ദനങ്ങള്‍.  യു‌എസ് പാർട്ടിയുടെ പ്രസിഡന്റ് ടിക്കറ്റിൽ മത്സരിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരിയായ വനിതയുമാണ് എന്ന് പ്രിയങ്ക ചോപ്ര പറയുന്നു. പ്രിയങ്ക ചോപ്രയ്‍ക്ക് പുറമെ ഒട്ടേറെ പേര്‍ കമലാ ഹാരിസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. നോക്കൂ ഞങ്ങള്‍ എത്ര ദൂരം എത്തിയെന്നും തനിക്ക് താഴെയുള്ള പ്രായക്കാരോടായി പ്രിയങ്ക ചോപ്ര പറയുന്നുണ്ട്.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ