'ശ്‌മശാനങ്ങൾ നിറയുന്നു, എന്റെ വീടിന് മുറിവേറ്റിരിക്കുന്നു'; ഇന്ത്യയ്ക്കായി സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര

By Web TeamFirst Published Apr 30, 2021, 10:10 AM IST
Highlights

ടുഗെതര്‍ ഫോര്‍ ഇന്ത്യ എന്ന ക്യാംപെയിനിന്‍റെ ഭാഗമായാണ് ധനസഹായം ചെയ്യാന്‍  പ്രിയങ്ക അഭ്യർഥിച്ചിരിക്കുന്നത്. 

കൊവിഡ് രണ്ടാംതരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് വേണ്ടി ലോകമെമ്പാടുമുള്ള ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് നടി പ്രിയങ്ക ചോപ്ര. ടുഗെതര്‍ ഫോര്‍ ഇന്ത്യ എന്ന ക്യാംപെയിനിന്‍റെ ഭാഗമായാണ് ധനസഹായം ചെയ്യാന്‍  പ്രിയങ്ക അഭ്യർഥിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.

ഇന്ത്യയിലെ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുകളും പ്രതിസന്ധിയിലാണ്. ആശുപത്രികളില്‍ താങ്ങാവുന്നതിലധികം രോഗികള്‍. ഐ.സി.യുകളില്‍ സ്ഥലമില്ല. ഓക്‌സിജന്‍ കിട്ടാനില്ല. മമരണം കൂടുന്നതിനാല്‍ ശ്‌മശാനങ്ങൾ നിറയുകയാണ്. ഇന്ത്യ എന്റെ വീടാണ്. ഇപ്പോള്‍ മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ് എന്റെ രാജ്യം. ഒരു ആഗോളസമൂഹമെന്ന നിലയില്‍ ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാവരും സംഭാവന ചെയ്യണം. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക പറയുന്നു.

എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് തീരുമാനം. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണ് വേണ്ടത്. ചെറിയ തുകകള്‍ വച്ചു നല്‍കിയാന്‍ പോലും അതൊരു വലിയ തുകയായി മാറുമെന്നും പ്രിയങ്ക ആരാധകരോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!