
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് (Priyanka Chopra ).
അമ്മൂമ്മയുടെ ജന്മദിനം താൻ ആറാം വയസില്‍ ആഘോഷിച്ചപ്പോള്‍ എടുത്ത ഫോട്ടോയാണ് പ്രിയങ്ക ചോപ്ര പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയും മെഡിക്കല്‍ കരിയറും പഠനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ എന്നെ വളര്‍ത്തിയത് അമ്മമ്മയാണ്. ജീവിതത്തില്‍ ഭാഗ്യവതിയാണ് താൻ എന്നും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നു. നടി പ്രിയങ്ക ചോപ്രയ്‍ക്കും ഭര്‍ത്താവ് നിക് ജോനാസിനും അടുത്തിടെ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നിരുന്നു,
കുഞ്ഞ് ജനിച്ച കാര്യം പ്രിയങ്ക ചോപ്ര തന്നെയാണ് അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ് എന്നുമായിരുന്നു പ്രിയങ്ക ചോപ്ര എഴുതിയത്. വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ പ്രിയങ്ക ചോപ്രയെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു.
ഗായകനായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018ലായിരുന്നു വിവാഹിതരായത്. ഡിസംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.
Read More : മേരി കോമാകാൻ ഞാൻ ഒരിക്കലും അനുയോജ്യയായിരുന്നില്ല: പ്രിയങ്ക ചോപ്ര
ഇന്ത്യയുടെ ബോക്സിംഗ് താരം മേരി കോമിന്റെ ജീവിത കഥ പ്രമേയമായി അതേ പേരില്‍ സിനിമ വന്നിരുന്നു. പ്രിയങ്ക ചോപ്ര ആയിരുന്നു ചിത്രത്തില്‍ മേരി കോം ആയി അഭിനയിച്ചത്. പ്രിയങ്ക ചോപ്രയുടെ പ്രകടനത്തിനടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. വടക്ക് കിഴക്കൻ പ്രദേശത്ത് നിന്നുള്ള ആര്‍ക്കെങ്കിലും മേരി കോമായി അഭിനയിക്കാമായിരുന്നുവെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.
മേരി കോമായി അഭിനയിക്കുന്ന സിനിമ ഏറ്റെടുക്കുമ്പോള്‍ തുടക്കത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം അവര്‍ ജീവിക്കുന്ന ഒരു ഇതിഹാസമാണ്. മാത്രമല്ല ഞാൻ അവരെപ്പോലെയല്ല. ശാരീരികമായും ഒരുപോലെ അല്ലായിരുന്നു എന്നും പ്രിയങ്ക ചോപ്ര പറയുന്നു.
വടക്കുകിഴക്കു നിന്നുള്ളതാണ് അവര്‍. ഞാൻ വടക്കേയിന്ത്യയിലും. പക്ഷേ ഞാൻ ഒരു അഭിനേതാവ് എന്ന നിലയില്‍ അവരായി അഭിനയിക്കാൻ ആഗ്രഹിച്ചു. ഒരു ഇന്ത്യൻ സ്‍ത്രീ എന്ന നിലയില്‍ അവര്‍ എന്നെ പ്രചോദിപ്പിച്ചിരുന്നു. ഞാൻ അവരുടെ വേഷം ചെയ്യണമെന്ന് ഒപ്പമുള്ളവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏറ്റെടുക്കുകയായിരുന്നു.
മേരി കോമിന്റെ അടുത്ത് താൻ പോയി. വിട്ടില്‍ സമയം ചെലവഴിച്ചു. മക്കളെ കണ്ടു. ഭര്‍ത്താവിനെ കണ്ടു. കായികഇനം പഠിക്കാൻ എനിക്ക് ഏകദേശം അഞ്ച് മാസത്തോളം പരിശീലിക്കേണ്ടി വന്നു. എളുപ്പമായിരുന്നില്ല. ഒരു അത്‍ലറ്റിന്റെ രൂപമാകുകയെന്നത് തനിക്ക് കഠിനമായിരുന്നു. ശാരീരികമായി ഞാൻ അവരെപ്പോലെ ആകാതിരുന്നതിനാല്‍ അവരുടെ ആത്മാവിനെ ഉള്‍ക്കൊള്ളാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ