'തള്ളലൊന്നുമല്ല, ഇതാണ് സത്യം'; 'മധുരരാജ'യുടെ ബജറ്റ് വെളിപ്പെടുത്തി നിര്‍മ്മാതാവ്

By Web TeamFirst Published Apr 7, 2019, 11:27 PM IST
Highlights

2010ല്‍ പുറത്തിറങ്ങിയ 'പോക്കിരിരാജ'യിലെ മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് മധുരരാജയില്‍. എന്നാല്‍ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ല മധുരരാജയെന്ന് വൈശാഖ് പറഞ്ഞിരുന്നു.
 

സിനിമയുടെ ബജറ്റും ലഭിക്കുന്ന കളക്ഷനുമൊക്കെ അതേസിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിക്കുന്ന കാലമാണ് ഇത്. മുഖ്യധാരയിലെ, വിശേഷിച്ചും സൂപ്പര്‍താര സിനിമകള്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് ആരാധകര്‍ക്കിടയിലുള്ള ചര്‍ച്ചകളിലൊന്ന് അതിന്റെ ബജറ്റിനെക്കുറിച്ചാവും. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ബജറ്റ് എത്രയെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്.

'രാജ 2 എന്ന് പറഞ്ഞാണ് ചിത്രം തുടങ്ങിയത്. ഇപ്പോള്‍ മധുരരാജ എന്ന പേരില്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ചിലവുകളും ചേര്‍ത്ത് 27 കോടി രൂപ ആയിട്ടുണ്ട്. ഇത് തള്ളലൊന്നുമല്ല. ഇതാണ് സത്യം', കൊച്ചിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു.

2010ല്‍ പുറത്തിറങ്ങിയ 'പോക്കിരിരാജ'യിലെ മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് മധുരരാജയില്‍. എന്നാല്‍ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ല മധുരരാജയെന്ന് വൈശാഖ് പറഞ്ഞിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാസം 12ന് തീയേറ്ററുകളിലെത്തും.

click me!