'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന്‍റെ പേരെന്ത്? നിര്‍മ്മാതാക്കളുടെ അറിയിപ്പ്

Published : Aug 13, 2021, 06:52 PM IST
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന്‍റെ പേരെന്ത്? നിര്‍മ്മാതാക്കളുടെ അറിയിപ്പ്

Synopsis

 പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയും

തെലുങ്ക് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്ന 'എകെ' തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം കഴിഞ്ഞ മാസാവസാനം പുനരാരംഭിച്ചിരുന്നു. 'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. എന്നാല്‍ എന്താണ് ചിത്രത്തിന്‍റെ പേര്?

അത് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രഖ്യാപന സമയത്തെക്കുറിച്ച് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 9:45ന് ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ഗ്ലിംപ്‍സും പുറത്തുവിടും. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ അറിയിപ്പിനെ ആവേശത്തോടെയാണ് പവന്‍ കല്യാണ്‍ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്. റാം ലക്ഷ്‍മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്