പുറത്തുവിട്ടത് തിയറ്റർ കളക്ഷനുകൾ; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിർമാതാക്കളുടെ സംഘടന

Published : Mar 24, 2025, 05:57 PM ISTUpdated : Mar 24, 2025, 06:22 PM IST
പുറത്തുവിട്ടത് തിയറ്റർ കളക്ഷനുകൾ; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിർമാതാക്കളുടെ സംഘടന

Synopsis

ഒടിടി സാറ്റലൈറ്റ് ബിസിനസ്സ് നടക്കാത്ത ചിത്രങ്ങളാണ് പുറത്ത് വിട്ട കണക്കിൽ ഭൂരിഭാഗവുമെന്നും സംഘടന.

കൊച്ചി: സിനിമയുടെ മുതൽമുടക്കും വരുമാനവും സംബന്ധിച്ച കണക്കുകളിൽ വ്യക്തത വരുത്തി നിർമ്മാതാക്കളുടെ സംഘടന. മുതൽമുടക്ക് സംബന്ധിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്ന് സംഘടന പറഞ്ഞു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലെ കണക്ക് സംബന്ധിച്ച് കുഞ്ചാക്കോ ബോബൻ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ മറുപടി എത്തിയത്. 

തിയറ്ററിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വരുമാനക്കണക്കാണ് അസ്സോസിയേഷൻ പ്രസിദ്ധീകരിക്കുന്നത്. ഒടിടി സാറ്റലൈറ്റ് ബിസിനസ്സ് നടക്കാത്ത ചിത്രങ്ങളാണ് പുറത്ത് വിട്ട കണക്കിൽ ഭൂരിഭാഗവുമെന്നും നിര്‍മാതാക്കളുടെ സംഘടന വിശദീകരിച്ചു. 

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഫെബ്രുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷൻ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടത്. ഇതിൽ താൻ അഭിനയിച്ച ഓഫീസർ ഓൺ ഡ്യൂട്ടി ചിത്രത്തിന്റെ കണക്കുകൾ ശരിയല്ലെന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ രം​ഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ നിർമാണച്ചെലവ് 13 കോടിയല്ലെന്നും അതിൽ കൂടുതലാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. തിരിച്ചു കിട്ടിയത് 11 കോടി അല്ലെന്നും കുഞ്ചാക്കോ പറഞ്ഞു. നിർമാതാക്കളുടെ കണക്ക് കൃത്യവുമല്ല വ്യക്തതയുമില്ലെന്നും കണക്ക് പറയുന്നുണ്ടെങ്കിൽ കൃത്യമായി പറയണമെന്നും കുഞ്ചാക്കോ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

ആസിഫ് അലി - ജിസ് ജോയ് ടീമിന്‍റെ ആറാം ചിത്രം; രചന ബോബി - സഞ്ജയ്

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. പ്രമേയം കൊണ്ടും പ്രകടന മികവ് കൊണ്ടും പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് മികച്ച് പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ