
കൊച്ചി: ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് സംബന്ധിച്ച തുടര്‍ നടപടികള്‍ തീരുമാനിക്കാനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഷെയ്നിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം.
ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ 7 കോടി രൂപ തിരികെ വാങ്ങാൻ നിയമ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ൻ നിഗം വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഷെയ്ൻ നിഗത്തിന്‍റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ