കേരള സ്റ്റോറി ടീസർ വേണമെങ്കിൽ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ, അത് പോരെന്ന് ഹ‍ർജിക്കാർ; കേരളത്തിന്‍റെ പ്രതിഛായയെ ബാധിക്കുമെന്ന് നിരക്ഷിച്ച് കോടതി

Published : Feb 24, 2026, 01:24 PM IST
Kerala story 2

Synopsis

കേരള സ്റ്റോറി വിവാദത്തിൽ ടീസർ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചപ്പോൾ, ട്രെയിലറും പിൻവലിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന വാദം ശരിയല്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. 

കൊച്ചി: കേരള സ്റ്റോറി വിവാദത്തിൽ വേണമെങ്കിൽ ടീസർ പിൻവലിക്കാമെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. എന്നാല്‍, ടീസർ മാത്രമല്ല ട്രെയിലർ കൂടി പിൻവലിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അതേസമയം, ഹര്‍ജിയിൽ ഹൈക്കോതി ഇന്ന് ഉച്ചയ്ക്ക് ശേഷവും വാദം കേൾക്കുന്നുണ്ട്. വിവാദ ചിത്രം കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കാരണം കേരള സ്റ്റോറി എന്നാണ് പേര്. 'ട്രൂ സ്റ്റോറി എന്നും പറയുന്നു'. നാളെ സിനിമ കാണും. ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ട എന്ന് കോടതി ചോദിച്ചു. സിനിമ യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ല എന്നും കോടതി വ്യക്തമാക്കി. കേരളത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

ഹര്‍ജിയില്‍ പറയുന്നത്

ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് കേരളാ സ്റ്റോറി, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഹർജിയൽ സെൻസർബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാക്യ നാരായണന്‍ സിംഗിന്റെ അവകാശവാദം. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താൻ ഈ സിനിമ എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയ്‌ലർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും,സമ്മതമില്ലാതെ ബീഫ് വായിൽ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ ഉയർന്നുവരുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മൻമഥന്റെയും ക്ലീറ്റോയുടെയും ആരാധിക'; എയർഹോസ്റ്റസുമാർ നൽകിയ ഹൃദ്യമായ സമ്മാനത്തെക്കുറിച്ച് റിയാസ് നർമകല
'ജീവിതത്തിലെ നിർണായകമായ രണ്ട് കാര്യങ്ങൾ സംഭവിച്ചത് ഇവിടെ.. എല്ലാത്തിനും അതിന്‍റെ സമയമുണ്ട് ദാസാ....'; അംബാ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ