ഈശോയ്‍ക്ക് ശേഷം പുതിയ സിനിമയുമായി നാദിര്‍ഷ?, സൂചന നല്‍കി ബാദുഷ

Web Desk   | Asianet News
Published : Aug 13, 2021, 01:12 PM IST
ഈശോയ്‍ക്ക് ശേഷം പുതിയ സിനിമയുമായി നാദിര്‍ഷ?, സൂചന നല്‍കി ബാദുഷ

Synopsis

ഈശോയ്‍ക്ക് ശേഷം പുതിയ സിനിമയുമായി നാദിര്‍ഷ എത്തുന്നുവെന്ന് സൂചനയുമായി ബാദുഷ.  


നാദിര്‍ഷയുടെ സംവിധാനത്തില്‍ ഈശോ എന്ന സിനിമയാണ് റിലീസ് ചെയ്യാനുള്ളത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ പേരിന് എതിരെ ചില ക്രൈസ്‍തവ സംഘനടകള്‍ രംഗത്ത് എത്തിയിരുന്നു. വിവാദവുമായിരുന്നു. ഇപോഴിതാ നാദിര്‍ഷ മറ്റൊരു സിനിമയുടെയും പ്രവര്‍ത്തനത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു.

നാദിര്‍ഷ മറ്റൊരു ചിത്രം കൂടി ചെയ്യുന്നുവെന്ന സൂചന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ ഫേസ്‍ബുക്ക് പോസ്റ്റില്‍ നിന്നാണ്. അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങളുമായി അധികം വൈകാതെ എത്തുന്നുവെന്നാണ് നാദിര്‍ഷയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബാദുഷ എഴുതിയത്. പേരിടുമ്പോള്‍ സൂക്ഷിക്കണമെന്നതടക്കമുള്ള കമന്റുകളും ഫോട്ടോയ്‍ക്ക് വരുന്നുണ്ട്. പുതിയ സിനിമയുടെ കാര്യത്തില്‍ നാദിര്‍ഷ സൂചനകള്‍ നല്‍കിയിട്ടില്ല.

ക്രൈസ്‍തവ വിശ്വാസികളെ അവഹേളിക്കുന്നതാണ് ഈശോ എന്ന സിനിമ എന്ന് ആരോപിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ആയിരുന്നു നാദിര്‍ഷയ്‍ക്ക് എതിരെ രംഗത്ത് എത്തിയത്.

വിവാദങ്ങളെ തുടര്‍ന്ന്  നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്‍ലൈന്‍ ഒഴിവാക്കിയായിരുന്നു ഈശോയുടെ രണ്ടാമത്തെ  പോസ്റ്റര്‍ റിലീസ് ചെയ്‍തത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍