'ക്രമക്കേട് നടത്തിയിട്ടില്ല'; അഴിമതി ആരോപണം തള്ളി പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയൻ

By Web TeamFirst Published Jul 7, 2020, 9:47 PM IST
Highlights

ഓഫീസിനായി സ്ഥലം വാങ്ങിയതിലോ ഇൻഷുറൻസ്  തുക അടച്ചതിലോ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് യൂണിയൻ മുൻ  പ്രസിഡന്‍റ് ഗിരീഷ് വൈക്കം പറഞ്ഞു.

കൊച്ചി: അഴിമതി ആരോപണം തള്ളി മലയാള സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയൻ. ഓഫീസിനായി സ്ഥലം വാങ്ങിയതിലോ ഇൻഷുറൻസ്  തുക അടച്ചതിലോ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് യൂണിയൻ മുൻ  പ്രസിഡന്‍റ് ഗിരീഷ് വൈക്കം പറഞ്ഞു. അംഗങ്ങളുടെ ഇൻഷുറൻസ് തുക അടക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് ഉണ്ടായെന്നാണ് ആക്ഷേപം.

എന്നാല്‍ ഇതെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ഫെഫ്ക, പ്രൊഡക്ഷൻ കണ്‍ട്രോളേഴ്സ് യൂണിയൻ ഭാരവാഹികളുടെ അധികാരം താല്‍ക്കാലികമായി മരവിപ്പിച്ചു. പകരം അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചു. രണ്ട് മാസത്തിനകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ പ്രമുഖ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ബാദുഷ, യൂണിയൻ മാനേജിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു.

click me!