യുവ നായകൻമാര്‍ ജാഗ്രതൈ, 100 കോടി പ്രതിഫലത്തിന്റെ ആ ഓഫര്‍ ചിരഞ്‍ജീവിക്കും

Published : Feb 28, 2024, 02:09 PM ISTUpdated : Feb 28, 2024, 02:10 PM IST
യുവ നായകൻമാര്‍ ജാഗ്രതൈ, 100 കോടി പ്രതിഫലത്തിന്റെ ആ ഓഫര്‍ ചിരഞ്‍ജീവിക്കും

Synopsis

ചിരഞ്‍ജീവിക്ക് വൻ ഓഫര്‍.

തെലുങ്കിലെ ഒന്നാം നമ്പര്‍ സിനിമാ താരം ചിരഞ്‍ജീവിയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ പ്രഭാസടക്കമുള്ള യുവ തെലുങ്ക് താരങ്ങള്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ചിരഞ്‍ജീവി തെല്ലൊന്നു പിന്നിലായി. എങ്കിലും ചിരഞ്‍ജീവിയുടേതായി വമ്പൻ സിനിമകളുടെ ആലോചനകള്‍ നടക്കുന്നുണ്ട്.  നടൻ ചിരഞ്ജീവിക്ക് ഒരു മുൻനിര സിനിമാ കമ്പനി വൻ ഓഫര്‍ നല്‍കിയിരിക്കുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിരഞ്‍ജീവി നായകനായി പാൻ ഇന്ത്യൻ സിനിമയാണ് കമ്പനി ആലോചിക്കുന്നത്. ഇതിനായി ചിരഞ്‍ജിവിക്ക് പ്രതിഫലം 100 കോടി വാഗ്‍ദാനം ചെയ്‍തു എന്നും ടോളിമസ്‍തിയടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്‍ഥിരീകരണമുണ്ടായിട്ടില്ല. നിലവില്‍ ചിരഞ്‍ജീവി നായകനായി ഒരുങ്ങുന്ന ചിത്രം  വിശ്വംഭരയാണ്.

ഒരു ഫാന്റസി ത്രില്ലറായി വിശ്വംഭരയുടെ സംവിധാനം വസിഷ്‍ഠയാണ്. ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് എത്തുക എന്നും ചിത്രത്തില്‍ ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുള്ളപ്പോള്‍ നായിക തൃഷയാണ്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്‍ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.  വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Read More: ഓസ്‍ലർ മൂന്നാമത്, കേരള ഓപ്പണിംഗ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‍സിനു മുന്നിൽ ഒരു ചിത്രം മാത്രം, മലയാളത്തിന്റെ 2024

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍