ഇക്കുറി നിലപാട് വ്യക്തം; വിസ്മയ മോഹൻലാൽ തുടക്കമിട്ട പ്രതിഷേധ സ്വരം ഏറ്റെടുത്ത് മലയാള സിനിമാ യുവത്വം!

Published : Jul 22, 2026, 09:23 PM IST
Vismaya Mohanlal

Synopsis

ഡൽഹിയിലെ സിജെപി വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയ യുവതാരങ്ങൾ പരസ്യമായി രംഗത്തെത്തി. ഇവർക്കെതിരെ സൈബർ ആക്രമണവും പ്രതിഷേധവും ശക്തമായെങ്കിലും, സിനിമാ മേഖലയിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പിന്തുണ വർധിച്ചുവരികയാണ്.

കൊച്ചി: രാഷ്ട്രീയ വിഷയങ്ങളിൽ സമദൂരം പാലിക്കുന്ന പതിവ് തെറ്റിച്ച് മലയാള സിനിമാ ലോകം. ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി സിനിമാ താരങ്ങളുടെ നീണ്ടനിര രം​ഗത്തെത്തി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് സിജെപി ദില്ലിയിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് നിരവധി യുവതാരങ്ങൾ പരസ്യമായി രം​ഗത്തെത്തിയത് സമരത്തിന് കേരളത്തില്‍ കൂടുതല്‍ സ്വീകാര്യതക്ക് കാരണമായി. 

മോഹന്‍ലാലിന്‍റെ മകളും താരവുമായ വിസ്മയ മോഹന്‍ ലാലാണ് ആദ്യമായി പ്രതികരിച്ച താരങ്ങളിലൊരാള്‍. പിന്നീട് നിരവധി പേര്‍ രംഗത്തെത്തി. ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങള്‍ പ്രതിഷേധത്തെ പിന്തുണച്ചു. ജോജു ജോര്‍ജ്, സംവിധായകന്‍ മഹേഷ് നാരായണന്‍, ആഷിഖ് അബു, രഞ്ജിനി ഹരിദാസ്, ഗായിക രശ്മി സതീഷ് എന്നിവര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസില്‍ പങ്കെടുക്കുകയും കൃത്യമായ രാഷ്ട്രീയ നിലപാട് പറയുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ദുല്‍ഖര്‍ സല്‍മാന്‍, വിദ്യാര്‍ഥികളെ കേള്‍ക്കണമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

അതേസമയം, സമരത്തെ പിന്തുണച്ച താരങ്ങള്‍ക്കെതിരെ ബിജെപി അനുകൂലികളുടെ പ്രതിഷേധം തുടരുകയാണ്. നടന്‍ ടൊവിനോ തോമസിന്‍റെ ഇരിങ്ങാലക്കുടയുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചു. സിജെപിക്കൊപ്പം നിന്ന വിസ്മയ മോഹന്‍ലാല്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായി. 

ദില്ലിയില്‍ കോക്കറോച്ച് ജനതാ പാര്‍ട്ടിയുടെ പ്രക്ഷോഭം തുടരുമ്പോള്‍ അടുത്ത കാലത്തൊന്നും മറ്റൊരു പ്രതിഷേധ സമരങ്ങള്‍ക്കും കിട്ടാത്ത പിന്തുണയാണ് മലയാള സിനിമാ താരങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ദിവസങ്ങളായി പല പ്രമുഖ താരങ്ങളുടെയും സമൂഹമാധ്യമ പേജുകള്‍ നിറയെ ദില്ലി പ്രക്ഷോഭം സിജെബിയുമാണ്. 

യുവ താരങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് സിജെപിക്ക് നല്‍കുന്നത്. കൊച്ചി മഹാരാജാസ് കോളേജില്‍ നിറഞ്ഞ, ഐക്യദാര്‍ഢ്യ സദസില്‍ എന്‍ എസ് മാധമവന്‍ , ജോജുജോര്‍ജ്, മഹേഷ് നാരായണന്‍ , ആഷിഖ് അബു തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. പനമ്പള്ളി നഗറില്‍ വേടനും സംഘവും പാട്ടിലൂടെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. രഞ്ജിനി ഹരിദാസ് സമരത്തിൽ നേരിട്ട് പങ്കെടുത്തു. പാർവതി തിരുവോത്തും പ്രതികരിച്ചു. 

തിരുവനന്തപുരം മാനവീയം വീധിയിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സിജെപിക്കായി അണിനിരന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ പിന്തുണയുമായി എത്തും. ഐക്യദാര്‍ഢ്യ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്തേ ഒന്നും മിണ്ടീല്ല', വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ ചൂടറിഞ്ഞ് എഫ്‌ടിഐഐ ചെയർമാൻ ആർ മാധവനും, കാണ്മാനില്ല പോസ്റ്റര്‍ പതിച്ച് പ്രതിഷേധം
'അവർ നാടിന്റെ വാ​ഗ്ദാനം, കേൾക്കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തം'; വിദ്യാർത്ഥികൾക്ക് പിന്തുണയെന്ന് ആസിഫ് അലി