
ചെന്നൈ: 2025 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില്‍ തമിഴ് സൂപ്പര്‍താരം അജിത് കുമാറിന് പത്മഭൂഷൺ പുരസ്കാരമാണ് ലഭിച്ചത്. തനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ നന്ദി അറിയിച്ച് അജിത്ത് കുമാര്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചു.
പത്മ അവാർഡ് ലഭിക്കുന്നതിൽ ഏറെ ആദരവും സന്തോഷവും നല്‍കുന്നതാണെന്ന അജിത്ത് പറയുന്നു.
ആ മഹത്തായ അംഗീകാരത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ ഹൃദയത്തിൽ നിന്ന് വരുന്ന നന്ദി വിനയപൂർവം അറിയിക്കുന്നു. നമ്മുടെ രാജ്യത്തോടുള്ള എന്റെ സംഭാവനകൾ അംഗീകരിക്കപ്പെട്ടത് ഞാൻ ഭാഗ്യമായി കരുതുന്നു.
ഈ അംഗീകാരം വ്യക്തിപരമായ എന്‍റെ മാത്രം ഉടമസ്ഥതയിലല്ല. ഇതിനു പിന്നിലെ അനേകരുടെ കഠിന പ്രയത്‌നവും അതിന്‍റെ ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകർക്കും, ചലച്ചിത്ര മേഖലയുടെ മുൻഗാമികൾക്കും, എന്റെ സുഹൃത്തുക്കൾക്കും, മറ്റെല്ലാവർക്കും എന്റെ നന്ദി. നിങ്ങളുടെ പ്രോത്സാഹനം, സഹകരണം, പിന്തുണ എന്നിവ എന്‍റെ യാത്രയിൽ സഹായകമായതോടൊപ്പം, എന്‍റെ മറ്റ് താൽപര്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകിയിരിക്കുന്നുവെന്ന് അജിത്ത് ഇറക്കിയ കുറിപ്പില്‍ പറയുന്നു.
വിഡാമുയര്‍ച്ചിയാണ് അജിത്തിന്‍റെതായി ഇറങ്ങാനുള്ള സിനിമ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആദ്യം പുറത്തിറങ്ങും. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ ഇറങ്ങുന്ന ആദ്യത്തെ അജിത്ത് ചിത്രം കൂടിയാണ് ഇത്. ഏപ്രില്‍ മാസം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും റിലീസാകാനുണ്ട്.
അതേ സമയം സിനിമ രംഗത്ത് നിന്നും ഇടവേളയെടുത്ത അജിത്ത് ഇപ്പോള്‍ കാര്‍ റൈസിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അടുത്തിടെ ദുബൈ റൈസില്‍ അജിത്തിന്‍റെ ടീം മൂന്നാം സ്ഥാനം നേടിയിരുന്നു.
'കണക്ക് കൂട്ടിയത് തെറ്റി': ഷാരൂഖ് ഖാന് 9 കോടി തിരികെ നൽകാൻ മഹാരാഷ്ട്ര സർക്കാർ
പൊൻമാനിലെ 'പക' പുതിയ ഗാനം പുറത്തിറങ്ങി; ചിത്രയുടെയും ജസ്റ്റിൻ വർഗീസിന്റെയും ആലാപനം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ