സമീപ വര്‍ഷങ്ങളില്‍ പ്രത്യകിച്ച് ഹിന്ദി സംസ്ഥാനങ്ങളില്‍ ഈ സിനിമയ്ക്കും കഥാപാത്രങ്ങൾക്കും ജനപ്രീതി വർദ്ധിച്ചു.
മുംബൈ: ആറ് വർഷം മുമ്പ് റിലീസ് ചെയ്ത ചിത്രമാണ് 'ലൈല മജ്നു'. അവിനാഷ് തിവാരിയും തൃപ്‌തി ദിമ്രിയും അഭിനയിച്ച സാജിദ് അലിയുടെ സംവിധാനം ചെയ്ത ചിത്രം എന്നാല്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ ചിത്രം പിന്നീട് ഓണ്‍ലൈനിലൂടെയും മറ്റും പലപ്പോഴും ചര്‍ച്ചയായിരുന്നു. തൃപ്‌തി ദിമ്രിയുടെ ആദ്യത്തെ ചിത്രമായിരുന്നു 'ലൈല മജ്നു'.
സമീപ വര്‍ഷങ്ങളില്‍ പ്രത്യകിച്ച് ഹിന്ദി സംസ്ഥാനങ്ങളില്‍ ഈ സിനിമയ്ക്കും കഥാപാത്രങ്ങൾക്കും ജനപ്രീതി വർദ്ധിച്ചു. അതുകൊണ്ട് തന്നെ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 2 ന് കശ്മീരിൽ 'ലൈല മജ്നു' വീണ്ടും റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. അവിടെ വന്‍തോതില്‍ ചിത്രം ഹൗസ്ഫുള്‍ ഷോകള്‍ ഓടിയതോടെ ഓഗസ്റ്റ് 9 ന് ചിത്രം രാജ്യവ്യാപകമായി റീ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമായ ഇംതിയാസ് അലി ഇൻസ്റ്റാഗ്രാമിൽ എഴുതിയത് ഇങ്ങനെയാണ് "ജനപ്രിയമായ ആവശ്യത്തെ തുടര്‍ന്ന്. ലൈല മജ്‌നു ജനങ്ങളിലേക്ക് മടങ്ങിയെത്തുന്നു. ആറ് വർഷത്തിന് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയതിന് ജനങ്ങളോട് നന്ദി. ഓഗസ്റ്റ് 9-ന് വീണ്ടും രാജ്യവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്നു" എന്നാണ് എഴുതിയത്.
കാശ്മീരിലെ ചിത്രത്തിന്‍റെ റീറിലീസ് ഹൗസ്ഫുൾ ബോർഡുകളിൽ ആവേശഭരിതനായ നടി തൃപ്‌തി ദിമ്രി ചിത്രത്തിന് റിലീസ് ദിവസത്തില്‍ എന്ന പോലെ ലഭിച്ച വരവേല്‍പ്പിന് നന്ദി പറയുന്നു. ഈ ചിത്രം ഇന്നും ആസ്വദിക്കുന്നവര്‍ തനിക്ക് സന്ദേശം അയക്കാറുണ്ടെന്ന് നടി പറയുന്നു. ഇപ്പോള്‍ ആളുകള്‍ ഈ ചിത്രത്തെ ആഘോഷിക്കുന്നു മുന്‍പ് ഇത് സംഭവിക്കാത്തതില്‍ സങ്കടമുണ്ടെന്നും നടി തന്‍റെ പോസ്റ്റില്‍ എഴുതി.

'ഞാൻ 3 വർഷം ആശുപത്രിയിൽ കിടന്നു, 23 ശസ്ത്രക്രിയകൾക്ക് വേണ്ടി വന്നു' : തുറന്ന് പറഞ്ഞ് വിക്രം
'അവര്‍ക്ക് പ്രസവിക്കേണ്ടല്ലോ': സൂപ്പര്‍താരങ്ങളെക്കുറിച്ച് പഴയ കാല നടി മീനാക്ഷി ശേഷാദ്രി
