
ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2 ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ചിത്രം ഡിസംബർ 6 ന് റിലീസ് ചെയ്യും എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അതേ സമയം പുഷ്പ ആദ്യഭാഗത്ത് ഏറെ ശ്രദ്ധ നേടിയ സാമന്തയുടെ ഡാന്‍സ് പോലെ ഈ ഭാഗത്തും ഒരു പ്രമുഖ നടിയുടെ ചുവടുകള്‍ ഉണ്ടെന്നാണ് വിവരം.
ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് പുഷ്പ 2 ലെ ഒരു സുപ്രധാന രംഗത്തിൽ ഡാന്‍സുമായി എത്തുന്നത് എന്നാണ് വിവരം. ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിപ്പടം സ്ത്രീ 2വിലെ നായികയാണ് ശ്രദ്ധ. പുഷ്പ ആദ്യഭാഗത്ത് സാമന്ത അഭിനയിച്ച് ദേവി ശ്രീപ്രസാദ് സംഗീതം നല്‍കിയ ഓ അണ്‍ഡ എന്ന ഗാനം പാന്‍ ഇന്ത്യ വൈറലായിരുന്നു.
ഗുൽട്ടെയുടെ റിപ്പോർട്ടുകൾ പ്രകാരം, അനിമൽ സിനിമയിലൂടെ ശ്രദ്ധേയായ തൃപ്തി ദിമ്രി ഉൾപ്പെടെ പുഷ്പ 2വില്‍ നൃത്ത രംഗത്തിനായി നിർമ്മാതാക്കളുടെ നിരവധിപ്പേരെ ആലോചിച്ചിരുന്നു. എന്നാല്‍ അവസാനം ശ്രദ്ധ കപൂറിനെ ഉറപ്പിക്കുകയായിരുന്നു. മുമ്പ് സ്ത്രീ 2വിലെ അടക്കം ഡാന്‍സ് നമ്പറുകളില്‍ ശ്രദ്ധ ഡാന്‍സ് ചെയ്തിരുന്നു.
അല്ലു അര്‍ജുന്‍റെ കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു 2021 ല്‍ പുറത്തെത്തിയ പുഷ്‍പ. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമായതിനാല്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും വലിയ കാത്തിരിപ്പ് ആണ് പുഷ്പ 2 ന്. പ്രീ റിലീസ് ബിസിനസില്‍ വിസ്മയിപ്പിക്കല്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ് പുഷ്പ 2. ഇപ്പോഴിതാ തെലുങ്ക് സംസ്ഥാനങ്ങളിലെ തിയറ്റര്‍ വിതരണാവകാശത്തിന്‍റെ വില്‍പ്പനയിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.
ഓരോ പ്രദേശങ്ങള്‍ തിരിച്ചുള്ള തിയറ്റര്‍ വിതരണാവകാശത്തിന്‍റെ കണക്കുകള്‍ ട്രാക്ക് ടോളിവുഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം നിസാമില്‍ പുഷ്പ 2 നേടിയിരിക്കുന്നത് 80 കോടിയാണ്. സീഡഡില്‍ 30 കോടി, ഗുണ്ടൂരില്‍ 15.25 കോടി, കൃഷ്ണയില്‍ 12.50 കോടി, നെല്ലൂരില്‍ 7.25 കോടി എന്നിങ്ങനെയും നേടിയിട്ടുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് പുഷ്പ 2 ന് തിയറ്റര്‍ വിതരണാവകാശത്തിലൂടെ ലഭിച്ച ആകെ തുക 194 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പറയുന്നു.
തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം ഹിറ്റ് സ്റ്റാറ്റസ് നേടണമെങ്കില്‍ 350 ഏറ്റവും കുറഞ്ഞത് 350 കോടിയെങ്കിലും അവിടെനിന്ന് കളക്റ്റ് ചെയ്യണം. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ ആദ്യം ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.
പുഷ്പ 2 ആരാധകരെ ത്രസിപ്പിച്ച് അല്ലുവിന്‍റെ അര്‍ജുന്‍ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ